കെഇ സെർവ് '25 – ആൽഫ സ്റ്റാർ കപ്പ് ദുബായ് മാർത്തോമാ ചർച്ച് ചാമ്പ്യൻ

കെഇ സെർവ് '25 – ആൽഫ സ്റ്റാർ കപ്പ്  ദുബായ് മാർത്തോമാ ചർച്ച് ചാമ്പ്യൻ

അബുദാബി: യുഎഇ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തി ആവേശകടലായി ഇരമ്പിയാർത്ത ഗ്യാലറിയെ സാക്ഷിയാക്കി കെ.ഇ. സെർവ് 25 – ആൽഫ സ്റ്റാർ കപ്പിൽ മുത്തമിട്ട് ദുബായ് മാർത്തോമാ ചർച്ചിന്റെ യുവതാരങ്ങളായ ഷോൺ ജോർജ് ഷിബിൻ സാം സഖ്യം.

കെഇ ഇന്റർചർച്ച് ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ ഞായറാഴ്ച അബുദാബിയിലെ യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിൽ ആവേശോജ്വലമായി സമാപിച്ചു. അലൈൻ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടന്ന നോക്‌ഔട്ട് മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു, അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ പത്ത് ടീമുകൾ തമ്മിലുള്ള കിരീട പോരാട്ടത്തിൽ ഷോൺ ജോര്‍ജും സിജിൻ സാമും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബഥേൽ ഇന്ത്യ ലൈഫ് ചർച്ച് ഷാർജയുടെ ജോമിൻ വർഗീസ്, സിജി ജോസഫ് ഫിലിപ്പ് സഖ്യം ഒന്നാം റണ്ണറപ്പായപ്പോൾ, സയോൺ ചർച്ച് ഓഫ് ഗോഡ് – അലൈൻ ടീമിന്റെ ബേസിൽ ജോസ്, ടിൻസൺ ചാക്കോ സഖ്യം രണ്ടാം റണ്ണറപ്പായി. അച്ചടക്കുള്ള മികവാർന്ന കളി കാഴ്ചവെച്ച ദുബായ് മാർത്തോമാ ചർച്ചിന്റെ ഷിബിൻ സാം മികച്ച കളിക്കാരനുള്ള അവാർഡ് സ്വന്തമാക്കി.

ക്രൈസ്തവ എഴുത്ത്പുര ജനറൽ കൌൺസിൽ മെമ്പറും, ഇങ്നെറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ റിബി കെന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർന്മാരായ ഡോ.അലക്സ്‌ ജോൺ (അപ്കോൺ പ്രസിഡന്റ്‌), എബി എം.വർഗീസ്, സാമുവൽ എം.തോമസ്, മോനച്ചൻ വിളക്കുടി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

യുഎഇ  ചാപ്റ്റർ, ജിസി പ്രിതിനിധി ജോൺസൺ വെടിക്കാട്ടിൽ പ്രവർത്തങ്ങൾ പരിചയപ്പെടുത്തി. 

പ്രൊജക്റ്റ്‌ വൈസ് പ്രസിഡന്റ്‌ റോബിൻ ലാലച്ചന് മൊമെന്റോ നൽകി. പാസ്റ്റർ നൈനാൻ പി മാത്യൂസ് സമാപന പ്രാർത്ഥന നിർവഹിച്ചു.

Advt.