പ്രതിസന്ധികളെ അതിജീവിക്കുവാൻ ദൈവം തന്നിരിക്കുന്ന പ്രത്യേക ശക്തിയാണ് വിശ്വാസം: പാസ്റ്റർ രാജു പൂവക്കാല

പ്രതിസന്ധികളെ അതിജീവിക്കുവാൻ ദൈവം തന്നിരിക്കുന്ന പ്രത്യേക ശക്തിയാണ് വിശ്വാസം: പാസ്റ്റർ രാജു പൂവക്കാല

കരിസ്മ ക്രൂസേഡിന് അനുഗ്രഹ സമാപ്തി

തിരുവല്ലവിശ്വാസം ഉള്ളിൽ വ്യാപരിക്കുമ്പോൾ അന്ധകാരശക്തികൾ തകർന്നടിയുമെന്നും, വിശ്വാസത്തിൽ ഉൾക്കാഴ്ചയുള്ള വ്യക്തി പതറുകയില്ലെന്നും, തളരുകയില്ലെന്നും, ഉലഞ്ഞു പോകുകയുമില്ലെന്നും ഐപിസി പ്രയർ സെന്റർ സീനിയർ പാസ്റ്റർ രാജു പൂവക്കാല പ്രസ്താവിച്ചു.

തിരുവല്ല കരിസ്മ ക്രൂസേഡിൽ സമാപനയോഗത്തിൽ സന്ദേശം നൽകുകയായിരുന്നു പാസ്റ്റർ രാജു പൂവക്കാല.

2026 വിശ്വാസത്തിൽ വളരുന്ന വർഷമായി തീരുവാൻ എല്ലാവരും പരിശുദ്ധാത്മ ശക്തി പ്രാപിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫെബ്രുവരി 1 മുതൽ 8 വരെ നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി. ജോൺ, സുരേഷ് ബാബു, അനീഷ് കൊല്ലം, ബിജു സി.എക്സ്, ജോസഫ് ദാനിയേൽ,ജോയി തോമസ്, ഷിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവാ.ജിബിൻ പൂവക്കാലയുടെ നേതൃത്വത്തിൽ വിവിധ ടീമുകൾ സംഗീത ശുശ്രൂഷ നിർവഹിച്ചു.

Advertisement