ദുരുപദേശത്തിനെതിരെ കർശന നിലപാടുകളുമായി ഐപിസി കേരള സ്റ്റേറ്റ്

ദുരുപദേശത്തിനെതിരെ കർശന നിലപാടുകളുമായി  ഐപിസി കേരള സ്റ്റേറ്റ്

കുമ്പനാട്: ഉണർവ് എന്ന പേരിലും പരിശുദ്ധത്മാവിന്റെ പ്രവർത്തനമാണെന്ന വ്യാജേനയും വേദപുസ്തക അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന യോഗങ്ങളും പങ്കുവെയ്ക്കുന്ന ആശയങ്ങളും വേദവിപരീതമാണന്നും കേരളത്തിലെ ഐപിസി സമൂഹം പൂർണമായും ഇത്തരത്തിലുള പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും ഇങ്ങനെയുള്ള യോഗങ്ങളിൽ നമ്മുടെ ശുശ്രൂഷകന്മാരോ വിശ്വാസികളോ പങ്കെടുക്കരുതെന്നും ഈ വിധ ശുശ്രൂഷകരെ നമ്മുടെ സഭകളിൽ ശുശ്രൂഷകളിൽ പങ്കെടുപ്പിക്കരുതെന്നും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ട്രഷറാർ പി.എം. ഫിലിപ്പ്, ബെന്നി പുള്ളോലിക്കൽ, ഇവാ. ഷിബിൻ ജി.ശാമുവേൽ, പാസ്റ്റർ പി.എ. മാത്യു, സജി മത്തായി കാതേട്ട്, ഫിന്നി പി. മാത്യു, പാസ്റ്റർ മാത്യു കെ. വർഗീസ് തുടങ്ങിയവർ വിഷയാവതരണം നടത്തി.

ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, വചനത്തെ ദുർവ്യാഖ്യാനം ചെയ്തുള്ള പഠിപ്പിക്കലും ശപിക്കലും, ശാപം മുറിക്കൽ
വ്യാജ പ്രവചനങ്ങൾ തുടങ്ങി സമീപ സമയങ്ങളിൽ കൂടുതലായി പ്രചരിപ്പിക്കപ്പെട്ട ദുരുപദേശങ്ങൾ വിശ്വാസികൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്നും കൗൺസിൽ വിലയിരുത്തി. വേദപുസ്തകടിസ്ഥാനത്തിൽ പരിശുദ്ധാത്മാവിലും പരിശുദ്ധാത്മശക്തിയിലും കൃപാവരങ്ങളിലും വിശ്വസിക്കുന്ന സഭയാണ് ഇൻഡ്യ പെന്തെക്കോസ്തു സഭയെന്നും ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും നാളിതുവരെ എതിർത്തിട്ടുണ്ടെന്നും പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ കൗൺസിലംഗങ്ങൾ ചൂണ്ടികാട്ടി. ദുരുപദേശങ്ങളെ തുറന്നു കാണിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.

വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി തിയോളജിക്കൽ ബോർഡ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ കൺവീനറായുള്ള സമിതിയ്ക്ക് രൂപം നൽകി. പാസ്റ്റർ പി. എ. മാത്യു, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ മാത്യു കെ. വർഗീസ്, പാസ്റ്റർ എം.എ തോമസ്, ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ജിജി തേക്കുതോട്,  ഫിന്നി പി. മാത്യു, ബെന്നി പുള്ളോലിക്കൽ, പീറ്റർ മാത്യു കല്ലൂർ, സജി മത്തായി കാതേട്ട് എന്നിവരും തിയോളജിക്കൽ ബോർഡ് അംഗങ്ങളായ പാസ്റ്റർ മാത്യു പി. ഡേവിഡ്, പാസ്റ്റർ തോമസ് മാത്യു റാന്നി, പാസ്റ്റർ അലക്സ് പാപ്പച്ചൻ എന്നിവരും സമിതിയിൽ പ്രവർത്തിക്കും.

Advertisemen