ഐപിസി കേരളാ സ്റ്റേറ്റിൻ്റെ ഓർഡിനേഷൻ ശുശ്രൂഷകൾക്ക് തുടക്കമായി
കാസർഗോഡ്: ഐപിസി കേരളാ സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗ്യത നേടിയ ശുശ്രൂഷകന്മാർക്കുള്ള ഓർഡിനേഷൻ ശുശ്രൂഷകൾക്ക് തുടക്കമായി.
ഒക്ടോബർ 2നു കാസർഗോഡ് ഐപിസി ചെർക്കള സഭയിൽ രണ്ടു ശുശ്രൂഷകർക്ക് ഓർഡിനേഷൻ നല്കി. സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ ശുശ്രൂഷ നിർവഹിച്ചു. കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു നേതൃത്വം വഹിച്ചു. വിവിധ സെന്ററുകളിലായി 67 ശുശ്രൂഷകന്മാർക്കാണ് ഇപ്രാവശ്യം ഓർഡിനേഷനുള്ള യോഗ്യത നേടിയത്.