കർണ്ണാടകയിൽ ഇനി ഉണർവിൻ്റെ ദിനങ്ങൾ; ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ജനുവരി 16 ഇന്ന് മുതൽ
ബെൻസൺ ചാക്കോ തടിയൂർ
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ജനുവരി 16 ഇന്ന് മുതൽ 19 ഞായർ വരെ കൊത്തന്നൂർ ഏബനേസർ ക്യാംപസിൽ നടക്കും. ഇന്ന് വൈകിട്ട് 6.30ന് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ അധ്യക്ഷത വഹിക്കും.പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) പ്രസംഗിക്കും.
മറ്റ് ദിവസങ്ങളിൽ പാസ്റ്റർമാരായ സി സി തോമസ്( സൗത്ത് ഏഷ്യൻ സൂപ്രണ്ട് ), ബെനിസൺ മത്തായി (നോർത്ത് റീജിയൺ ഓവർസിയർ ) ,അനീഷ് ഏലപ്പാറ , സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ (ന്യൂയൊർക്ക്), ഏബ്രഹാം തോമസ് (ആസ്റ്റിൻ) എന്നിവർ പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിക്കും.
ഇന്ന് മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും.
കൺവെൻഷനിൽ വെള്ളി രാവിലെ 9 ന് ശുശ്രൂഷക സമ്മേളനം, ശനി രാവിലെ 9 ന് സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം,ഞായർ രാവിലെ 8.30 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൺ, അഡ്മിനിസേട്രറ്റിവ് അസി. പാസ്റ്റർ റോജി ഇ.സാമുവേൽ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ് ,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ.ബാബു തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്യം നൽകും.