ഐപിസി കുന്നംകുളം സെന്റർ സുവർണ ജൂബിലി സുവനീറിന്റെ ലോഗോയും കവർ പേജും പ്രകാശനം ചെയ്തു
ഷാജൻ മുട്ടത്ത്
കുന്നംകുളം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ കുന്നംകുളം സെന്റർ സുവർണ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ ലോഗോയും കവർ പേജും പ്രകാശനം ചെയ്തു. അകമ്പാടം ബെർശേബാ ഹാളിൽ നടന്ന സമ്മേളനത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് സുവനീർ ലോഗോയും കവർ പേജും പ്രകാശനം ചെയ്തു. സെന്റർ സെക്രട്ടറി പാസ്റ്റർ വിനോദ് ഭാസ്കർ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ സുവനീർ പബ്ലീഷർ ഷിജു പനക്കൽ സുവനീർ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
1932 മുതൽ ഐപിസി കുന്നംകുളത്ത് പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1976ലാണ് കുന്നംകുളം സെന്റർ രൂപീകരിച്ചത്. ആദ്യകാലങ്ങളിൽ എട്ടു സഭകളാണ് സെന്ററിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഇരുപത്തേട്ടോളം സഭകളുണ്ട്. 2026 ജനുവരിയിൽ നടക്കുന്ന കൺവെൻഷനിൽ "സിക്കാറോൺ" എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യും. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി കെ ജോൺസൻ, എഡിറ്റർ പാസ്റ്റർ കെ.ജെ തോമസ്, എഡിറ്റോറിയൽ ബോർഡ് മെമ്പർമാരായ പാസ്റ്റർ കെ.ശാമുവേൽ, ഷാജു ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി.

