സാമൂഹിക നന്മയ്ക്കായുള്ള പ്രവർത്തങ്ങൾ പ്രശംസനീയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സാമൂഹിക നന്മയ്ക്കായുള്ള പ്രവർത്തങ്ങൾ പ്രശംസനീയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
65 വർഷങ്ങൾ പിന്നിട്ട ഐപിസി കൊല്ലാട് ഏബനേസർ സഭയുടെ ആഘോഷപരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉത്ഘാടനം ചെയ്യുന്നു.

നൂതനപദ്ധതികളുമായി ഐ.പി.സി എബനേസർ കൊല്ലാട് 

കോട്ടയം: ഐപിസി കൊല്ലാട് ഏബനേസർ ചർച്ച് ആറരപതിറ്റാണ്ടായി കാഴ്ചവെക്കുന്ന സാമൂഹിക പ്രവർത്തങ്ങൾ ഏറെ പ്രശംസനീയമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 65 വർഷങ്ങൾ പിന്നിട്ട സഭയുടെ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്‌തു സംസാരിക്കു കയായിരുന്നു അദ്ദേഹം. കുടുംബസംഗമം, മിഷനറി ആന്റ് യൂത്ത് മീറ്റിംങ്, പൊതുയോഗം, സഭായോഗം എന്നിവയും നടന്നു. പാസ്റ്റർ ജോയി ഫിലിപ്പ്, പാസ്റ്റർ വിൻസി ജി. ഫിലിപ്പ്, പാസ്റ്റർ സുധീർ വർഗീസ്, ജോയി താനവേലിൽ, ചെറിയാൻ പി. കുരുവിള, പാസ്റ്റർ ജോയി തോമസ്, ഡോ. എബി പീറ്റർ, പാസ്റ്റർ കെ.എസ്. ഏബ്രഹാം, പാസ്റ്റർ ജിബു തോമസ്, പാസ്റ്റർ സാം തോമസ്, പാസ്റ്റർ റ്റി.ഐ. തോമസ്, പാസ്റ്റർ ജോൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ഭവനരഹിതർക്ക് വീട്, ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങൾ തുട ങ്ങിയവയ്ക്ക് തുടക്കം കുറിച്ചു. സഭാവളർച്ചയ്ക്കും, സുവിശേഷീകരണ ത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കു മെന്ന് സഭാശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ, സെക്രട്ടറി ജോൺ വി. വർഗീസ് എന്നിവർ അറിയിച്ചു.