പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം ഗ്രാജുവേഷൻ സർവ്വീസ്

പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം ഗ്രാജുവേഷൻ സർവ്വീസ്

വാർത്ത: ഷാജൻ പാറക്കടവിൽ 

കോട്ടയം : പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം, ഇരുപത്തിരണ്ടാമത് ഗ്രാജുവേഷൻ സർവീസ് ഫെബ്രുവരി 21ന് നടന്നു. പ്രിൻസിപ്പൽ ഡോ. എബി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ടും പവർ വിഷൻ മാനേജിങ് ഡയറക്ടറുമായ റവ. ആർ. എബ്രഹാം സന്ദേശം നൽകി. ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റേഴ്സ് ഓഫ് ഡിവിനിറ്റി, കൂടാതെ ഓൺലൈനിലൂടെയും, വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരവും വിവിധ രാജ്യങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ച 103 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു. 

എഡ്യൂക്കേഷണൽ വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് ജോയി താനവേലിൽ, വൈസ് പ്രസിഡണ്ട് ഡോ. ഇടിച്ചെറിയ നൈനാൻ, ബോർഡ് ഓഫ് സ്റ്റഡീസ് വൈസ് ചെയർമാൻ ഡോ. മദനകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ എബ്രഹാം ഉമ്മൻ, സെക്രട്ടറി കുര്യൻ ജോസഫ്, ട്രഷറർ പാസ്റ്റർ മോനി ചെന്നിത്തല, എസ്റ്റേറ്റ് മാനേജർ മാത്യു കെ, ഐപിസി കോട്ടയം സൗത്ത്, നോർത്ത് സെന്റർ ശുശ്രൂഷകന്മാരായ പാസ്റ്റർ ജോയ് ഫിലിപ്പ്, പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു. 

ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന സെമിനാരിയുടെ പേര് പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന് പുനർനാമകരണ  ചെയ്തത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശന കർമ്മവും സമ്മേളനത്തിൽ നടന്നു.

Advertisement