ഐപിസി ബെഥേൽ എടപ്പറ്റ: സുവിശേഷ യോഗങ്ങൾ
വാർത്ത: പാസ്റ്റർ സുഭാഷ് കെ. ജോസ് മാനന്തവാടി
എടപ്പറ്റ: പെന്തക്കോസ്ത് ഐക്യവേദിയും ഐപിസി ബെഥേൽ എടപ്പറ്റ ചർച്ചും സംയുക്തമായി ഒരുക്കുന്ന സുവിശേഷയോഗങ്ങൾ എടപ്പറ്റ, മലപ്പുറം എന്നീ സ്ഥലങ്ങളിൽ ഒക്ടോബർ 30,31 വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ നടക്കും. ഐപിസി അട്ടപ്പാടി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.ജെ. മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ലതീഷ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ജിഫി പി. വർഗീസ് (യുഎസ് എ) പാസ്റ്റർ വിനു ജോയ് എന്നിവർ കോഡിനേറ്റർമായി പ്രവർത്തിക്കുന്നു. 9526808324



