ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നവം.16 ന് രാവിലെ ഓൺലൈനായി ചേർന്ന അടിയന്തിര ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പാസ്റ്റർ ഫിലിപ്പ് പി.തോമസ് (ജനറൽ പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ് (ജനറൽ വൈസ് പ്രസിഡൻ്റ്), പാസ്റ്റർ തോമസ് ജോർജ് (ജനറൽ സെക്രട്ടറി) പാസ്റ്റർ ടൈറ്റസ് ഈപ്പൻ(ജന.ജോയിന്റ് സെക്രട്ടറി), ബ്രദർ കുഞ്ഞച്ചൻ വാളകം ( ജന. ജോയിന്റ് സെക്രട്ടറി), ബ്രദർ സജി പോൾ (ജനറൽ ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
Advertisement































