ഒരുമനപ്പെട്ട് രണ്ടുനാൾ പ്രാർത്ഥന സമ്മേളനം സെപ്. 15 ന് തുടക്കം 


ഒരുമനപ്പെട്ട് രണ്ടുനാൾ പ്രാർത്ഥന സമ്മേളനം സെപ്. 15 ന് തുടക്കം 
ad
ad
ad

തിരുവല്ല: കേരള യുണൈറ്റഡ് പ്രയർ വിവിധ പ്രാർത്ഥന മുന്നേറ്റങ്ങളുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ഒരുമനപ്പെട്ട് രണ്ടുനാൾ' പ്രയർ ക്യാമ്പ് സെപ്റ്റംബർ 15, 16 തീയതികളിൽ തിരുവല്ല മഞ്ഞാടി കാട്ടിൽ ബഥേൽ ഓഡിറ്റോറിയത്തിൽ  നടക്കും. സെപ്റ്റംബർ 15-ന് രാവിലെ 9 ന് യുണൈറ്റഡ് പ്രയർ ചെയർമാൻ പാസ്റ്റർ പി.ജി. മാത്യൂസിന്റെ അധ്യക്ഷതയിൽ നാഷണൽ പ്രയർ മൂവ്‌മെന്റ് ചെയർമാൻ ഡോ. കെ.വി. പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ചാണ്ടി വർഗീസ് (ഡൽഹി), പാസ്റ്റർ രാജു കെ. തോമസ് (സൂററ്റ്) എന്നിവർ മുഖ്യസന്ദേശം നൽകും.

ad
ad
ad

ഭാരതത്തിൽ അതിമഹത്തായ ദൈവപ്രവർത്തികൾ വെളിപ്പെടാൻ പോകുന്നു എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ദൈവസഭകളുടെ ഉണർവിനും ഉത്തരേന്ത്യൻ സുവിശേഷീകരണത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ ഇതിന്റെ ഭാഗമായി നടക്കും.

വിവിധ പ്രാർത്ഥന സെഷനുകൾക്ക് അഡ്വ. ജോൺ മത്തായി, പാസ്റ്റർമാരായ മോഹൻ പി. ഡേവിഡ്, ജോർജ് വർഗീസ്, ഷാജി കുര്യൻ, സാജൻ പോൾ, ടി.സി. ഫിലിപ്പ്, നിബു ജേക്കബ്, സാം തോമസ്, എബിൻ വിൽസൺ എന്നിവർ നേതൃത്വം നൽകും. സമ്മേളനത്തിന്റെ ജനറൽ കൺവീനർമാരായി പാസ്റ്റർ ജേക്കബ് ടി. ആന്റണി, പാസ്റ്റർ ജോബി വർഗീസ് എന്നിവരും ജനറൽ കോർഡിനേറ്ററായി പാസ്റ്റർ ബെന്നി ജോസഫും പ്രവർത്തിക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാർത്ഥന പോരാളികൾ പങ്കെടുക്കുന്ന ഈ യോഗങ്ങളിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്. ഇതിനായി മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: 9961444020 , 9496794649

ad
ad
ad
ad
ad
ad
ad
ad
ad

പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ഷിബു എബ്രഹാം, പാസ്റ്റർ ബിനു അലക്സ്, പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ കെ.ജി. മാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകുന്നു.