പാമ്പാടി സെന്റർ പിവൈപിഎ ഏകദിന കൺവെൻഷൻ സമാപിച്ചു

പാമ്പാടി സെന്റർ പിവൈപിഎ ഏകദിന കൺവെൻഷൻ സമാപിച്ചു

യോശുവ അനീഷ് (പബ്ലിസിറ്റി കൺവീനർ)

പാമ്പാടി: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ ഒരുക്കിയ ഏകദിന കൺവെൻഷന് അനുഗ്രഹിത സമാപനം. പാമ്പാടി പോരാളൂർ ജി എം ഡി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയിൽ ഉദ്ഘാടനം ചെയ്തു. സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷാജി മർക്കോസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനീഷ് കാവാലം മുഖ്യ സന്ദേശം നൽകി. പ്രസിഡണ്ട് കെവിൻ ഫിലിപ്പ് സാബു സ്വാഗതവും, സെക്രട്ടറി കെസിയ മേരി തോമസ് നന്ദിയും പറഞ്ഞു. ജോണി പി എബ്രഹാം, പ്രൈസി മാത്യു, അനീഷ് മാത്യു, സിജി ജോൺ, യോശുവ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഹോളി ട്രിയൂൺ മജിസ്റ്റിക് വോയിസ്‌ പാമ്പാടി ഗാനങ്ങൾ ആലപിച്ചു.

Advertisement