ഡിവൈൻ ഫെസ്റ്റിവൽ ഡിസം.25 മുതൽ
തിരുവല്ല: ഡിവൈൻ മിനിസ്ട്രിയുടെ വാർഷിക കൺവൻഷൻ ഡിസം.25 മുതൽ 31 വരെ നടക്കും. രാവിലെ 10 ന് ഉപവാസ പ്രാർത്ഥനയും , വൈകിട്ട് പൊതുയോഗവും വൈഎംസിഎ യ്ക്ക് സമീപമുള്ള ഡിവൈൻ വർഷിപ്പ് സെൻ്ററിൽ നടക്കും. ഡോ. പി.റ്റി സുബ്രുണ്യത്തിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോബി വർഗ്ഗീസ് പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റേഴ്സ് രാഹുൽ എരുമേലി, റിജിൽ കോതമംഗലം, അനുബ് ജോസഫ്, ഡോ. രാജു തോമസ്, സുനിൽ ലാൽ, വിനിൽ സി ജോസഫ് , ബേബി ജോൺസൻ എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷയ്ക്ക് ബ്രദർ. ബിജു കുമ്പനാട് നേതൃത്വം നൽകും. ഒരാഴ്ച നീണ്ടു നിൽക്കുന്ന യോഗങ്ങളിൽ ബൈബിൾ സ്റ്റഡി, യുവജന സമ്മേളനം , മിഷനറി മീറ്റിംങ് എന്നിവയും ഉണ്ടായിരിക്കും.


