ഐപിസി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രു.12 മുതൽ

തൃശൂർ: ഐപിസി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 മുതൽ 16 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം തയ്യാറാക്കിയ പന്തലിൽ നടക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് , റെജി മാത്യു, വർഗ്ഗീസ് എബ്രഹാം, പ്രിൻസ് തോമസ് , പി.സി ചെറിയാൻ, അനീഷ് തോമസ്, സിസ്റ്റർ ഷീജ ബാബു, റിജിൽ , സിസ്റ്റർ ഷീജ ബാബു, ഡോ. ജേക്കബ് മാത്യു എന്നിവർ പ്രസംഗിക്കും.
ഇമ്മാനുവേൽ കെ.ബി., ജെറോം & സെൻ്റർ ക്വയർ സംഗീതശുശ്രൂഷ നിർവഹിക്കും. വ്യാഴം രാവിലെ 10 മണിമുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി, ശനി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന ഉച്ചകഴിഞ്ഞ് 2.30 മുതൽ സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും.
സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി) നേതൃത്വം നൽകും.