ന്യൂഡൽഹിയിൽ ലീഡർഷിപ്പ് മീറ്റ് പ്രാർത്ഥന ജനു.13 ന്
ന്യൂഡൽഹി: ആത്മീയ ഉണർവ്വിനു വേണ്ടിയുള്ള ഏകദിന പ്രെയർ കോൺഫ്രറൻസ് ജനുവരി 13 ന് രാവിലെ 10ന് Advance Leadership Training Center, Saket Metro Station നു സമീപം നടക്കും.
ക്രൈസ്തവ സമൂഹം മദ്ധ്യസ്ഥത പ്രാർത്ഥനയ്ക്കായി തലസ്ഥാന നഗരിയിൽ ഒന്നിച്ചുള്ള പ്രാർഥനാ സമ്മേളനമാണ്. ക്രിസ്തീയ പീഡനം, വർദ്ധിച്ചു വരുന്ന അക്രമണങ്ങൾ, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ എന്നീ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹം രാജ്യത്ത് ദൈവപ്രവൃത്തിക്കായി ഒന്നിക്കുന്നത്.
ഡോ.എബി പി. മാത്യു, (ഇന്ത്യാ മിഷൻ, ബീഹാർ), ടോം കുര്യൻ എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനം, സഫറിംങ് കമ്മ്യൂണിറ്റി, രക്തസാക്ഷിത്വം, സഭാ വളർച്ച, ഹൗസ് ഓഫ് പ്രെയർ മൂവ്മെൻ്റ് എന്നിവയെ സംബന്ധിച്ച് പാസ്റ്റർ ജോബി വർഗ്ഗീസ് സംസാരിക്കും. പാസ്റ്റർ എബ്രഹാം ഡാനിയേൽ, ജനറൽ കോ- ഓർഡിറേറ്ററായും, പാസ്റ്റർമാരായ ഐസക്ക് വി ജോൺ, സാജു ഏലിയാസ്, ജോൺ ഫിലിപ്പ് എന്നിവർ നേതൃത്വവും നൽകും. വൈകിട്ട് 4 ന് സമാപിക്കും.
സഭാ സ്ഥാപകർ, മിഷനറി പ്രവർത്തകർ, പ്രെയർ ഗ്രൂപ്പ് ലീഡേഴ്സ്, സഭാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


