ഐപിസി ബഹ്‌റൈൻ റീജിയൻ വുമൺസ് ഫെലോഷിപ്പ് ടാലൻ്റ് ടെസ്റ്റ് സെപ്. 26ന്


ഐപിസി ബഹ്‌റൈൻ റീജിയൻ വുമൺസ് ഫെലോഷിപ്പ് ടാലൻ്റ് ടെസ്റ്റ് സെപ്. 26ന്
ad
ad
ad

മനാമ: ഐപിസി ബഹ്‌റൈൻ റീജിയൻ വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ടാലൻ്റ് ടെസ്റ്റ് സെപ്റ്റംബർ 26, ശനിയാഴ്ച വൈകിട്ട് 7 മുതൽ സെഗയായിലെ ഐപിസി ഇമ്മാനുവേൽ ചർച്ചിൽ നടക്കും. റീജിയനിലെ അംഗത്വ സഭകളിലെ സഹോദരിമാരുടെ ആത്മീയ കഴിവുകളും നേതൃത്വ പാടവവും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. 

ബഹ്‌റൈൻ റീജിയനിലെ വിവിധ സഭകളിൽ നിന്നുള്ള വുമൺസ് ഫെലോഷിപ്പ് അംഗങ്ങൾ ടാലൻ്റ് ടെസ്റ്റിൽ പങ്കെടുക്കും. പ്രസിഡണ്ട് ഡോ. സൂസൻ തോമസ്, സെക്രട്ടറി മഞ്ജു ജെയ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ടാലൻ്റ് ടെസ്റ്റിന് നേതൃത്വം നൽകും. 

വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ