ഐപിഎഫ് : ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് പ്രിലിമിനറി റൗണ്ട് നവം. 16ന് ഞായറാഴ്ച

ഐപിഎഫ് : ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് പ്രിലിമിനറി റൗണ്ട് നവം. 16ന് ഞായറാഴ്ച

വാർത്ത: വി.വി. എബ്രഹാം 

കോഴിക്കോട് : ഇന്റെൻസീവ് പ്രെയർ ഫെല്ലോഷിപ്പ് (IPF ) ഒരുക്കുന്ന ഇൻസൈറ്റ് -2025 ബൈബിൾ ക്വിസിന്റെ പ്രിലിമിനറി റൗണ്ട് 2025 നവംബർ 16 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മുതൽ 4 വരെ കോഴിക്കോട് ജില്ലയിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ 14 കേന്ദ്രങ്ങളിലായി നടക്കും. രണ്ട് പേരടങ്ങുന്ന ടീമായിട്ടാണ് ക്വിസ് നടക്കുന്നത്. 

ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ 2025 ഡിസംബർ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ 
കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫ്യ ചർച്ചിൽ 
( KPC ) നടക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 10000 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ അർഹരാകുന്നവർക്ക് യഥാക്രമം 6000 രൂപയും 3000 രൂപയും ട്രോഫിയും നൽകും.

Advt.