ജോസഫ് കുമ്പനാടിന് ജന്മനാട്ടിൽ ഗുഡ്‌ന്യൂസിന്റെ ആദരവ്; ജൂൺ 12ന്

കുമ്പനാട്: നാല് പതിറ്റാണ്ടിലേറെയായി ഗുഡ്‌ന്യൂസിനൊപ്പം സഞ്ചരിക്കുന്ന ജോസഫ് കുമ്പനാടിനെ ജൂൺ 12ന് കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഹാളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ ഗുഡ്‌ന്യൂസ് ആദരിക്കും. അമേരിക്കയിൽ ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ ഗുഡ്‌ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ ജോസഫ് കുമ്പനാട് കുടുംബമായി അര നൂറ്റാണ്ടിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാണ്. മികച്ച ജീവകാരുണ്യ പ്രവർത്തകനായ ഇദ്ദേഹം ഗുഡ്‌ന്യൂസ് റീജിയൻ ഡയറക്ടറാണ്.
ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻചാർജ് ടി.എം. മാത്യു അധ്യക്ഷത വഹിക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകും. ഓൺലൈൻ ഗുഡ്‌ന്യൂസ് സി.ഇ.ഒ വെസ്‌ലി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. എക്സൽ മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നയിക്കും. സഭ നേതാക്കളും, മാധ്യമ പ്രവർത്തകരും, മറ്റു പ്രമുഖരും പങ്കെടുക്കും.
വിവരങ്ങൾക്ക്: സജി മത്തായി കാതേട്ട്: 94473 72726, സന്ദീപ് വിളമ്പുകണ്ടം: 9961940485
Advertisement