പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ വി.പി. ഫിലിപ്പ് എന്നിവർ ചേർന്നെഴുതിയ 'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' പ്രകാശനം ചെയ്തു

തിരുവല്ല: പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ വി.പി. ഫിലിപ്പ് എന്നിവർ ഗ്രന്ഥകർത്താക്കളായ 'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. പാസ്റ്റർ രാജു പൂവക്കാല സജി മത്തായി കാതേട്ടിനു നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.സി. ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു തലവടി, പാസ്റ്റർ അജു അലക്സ്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ ആശംസകൾ പറഞ്ഞു. മാധ്യമ പ്രവർത്തകർ, മുൻനിര സഭാ പ്രവർത്തകർ തുടങ്ങിയ നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുത്തു.

പവർ വിഷൻ ചെയർമാനും ഐ. പി. സി. മുൻ ജനറൽ പ്രസിഡന്റും പ്രഭാഷകനുമായ പാസ്റ്റർ കെ. സി. ജോണും ഗ്ലോബൽ മീഡിയ മിഷൻ ഡയറക്ടറും. പി.വൈ.പി.എ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും ഐ. പി. സി. കേരളാ സ്റ്റേറ്റ് മുൻ തിയോളജിക്കൽ ബോർഡ്ചെയർമാനുമായ പാസ്റ്റർ വി. പി. ഫിലിപ്പും ഒരുമിച്ചു എഴുതിയ ഈ പുസ്‌തകം ഇടയ ശുശ്രൂഷയിലും സുവി ശേഷ ദൗത്യത്തിലും ദിശാബോധം നൽകുന്ന അമൂല്യ രേഖകളാണ്.

'നമ്മുടെ അടിസ്ഥാന പരമായ കാഴ്ചപ്പാടുകൾക്കു മാറ്റം വരുമ്പോൾ സ്വഭാവത്തിലും പെരുമാറ്റത്തിനും മാറ്റമുണ്ടാകും' എന്ന് ഡോ. കെ. സി. ജോൺ പുസ്തകത്തിലൂടെ പ്രബോധിപ്പിക്കുന്നു. 'ശുശ്രൂഷകരുടെ അടച്ചിട്ട രണ്ട് 'വാർ റൂമുകൾ' ഒന്ന് പ്രാർത്ഥാനാമുറിയും രണ്ട് പഠന മുറിയുമാണ്. അവിടെ നാം ശക്തരാകണം' പാസ്റ്റർ വി. പി. ഫിലിപ്പ് ഗ്രന്ഥത്തിലൂടെ ഓർപ്പിക്കുന്നു. പുതിയ നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഈ പുസ്‌തകം ഏറെ ഉപകാരപ്രദമാണ്.
'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' എന്ന പുസ്തകം ഗുഡ്‌ന്യൂസ് വീക്കിലി കോട്ടയം ഓഫീസിൽ ലഭ്യമാണ്



