അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ്: 'പവർ ഫെസ്റ്റ് 2025' നവംബർ 19 മുതൽ
കുവൈറ്റ്: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ് വാർഷിക കൺവെൻഷൻ 'പവർ ഫെസ്റ്റ് 2025' നവംബർ 19 മുതൽ 22 വരെ നടക്കും. 21ന് പൊതുസഭായോഗവും കർത്തൃമേശാ ശുശ്രൂഷയും, സ്നേഹവിരുന്നും നടക്കും . സമ്മേളനത്തിനോടുബന്ധിച്ച് പത്രിക സംഘടനകളുടെ സമ്മേളനവും നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) പ്രസംഗിക്കും. ഏ.ജി. കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ജോസ് ജോർജ്, പാസ്റ്റർ എം എസ് മാത്യു, പാസ്റ്റർ ഷാജു ജോൺ, പാസ്റ്റർ ബ്ലെസ്സന്‍ ജോയ് എന്നിവർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ജോസ് ജോർജ് (ജനറൽ കൺവീനേഴ്സ്), ഷിബു വി. സാം, ബെന്നി ഡാനിയേൽ (പ്രോഗ്രാം കൺവീനേഴ്സ്) കെ. സി ജോൺസൺ, ബിനു ബേബി (ഫൈനാൻസ് കൺവീനേഴ്സ്) ജോബി ജേക്കബ്, ജസ്റ്റിൻ ജോസഫ്, റോയി കെ. യോഹന്നാൻ (ജനറൽ കമ്മിറ്റി മെമ്പേഴ്സ്) എന്നിവരെ ഉൾപ്പെടുത്തി സമ്മേളനത്തിന്റെ വിജയത്തിനായി ജനറൽ കമ്മിറ്റി രൂപീകരിച്ചു. കൂടാതെ പാസ്റ്റർ ഷാജു ജോൺ (പ്രയർ കോഡിനേറ്റർ), രാജൻ തോമസ് (കൊയർ) ,ഷൈജു രാജൻ (പബ്ലിസിറ്റി), പീറ്റർ പൗലോസ് (വെനു), രാജു ജോർജ്, ജസ്റ്റിൻ കെ റെജി (സ്റ്റേജ്), ജോയൽ തോമസ് (വോളണ്ടിയർ , റെജി തങ്കച്ചൻ (ട്രാൻസ്പോർട്ട് ), ജോൺലി ടി. രാജൻ (സൗണ്ട് & മീഡിയ), സോണി തോമസ് (ഫുഡ് ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിംഗ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
Advertisement




























































