ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 20 ന്
ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 20 ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടക്കും. കേരളത്തിലെ ഒൻപത് സോണണുകളിൽ നിന്നും വിജയികളായ 300 ൽ പരം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസ് അധ്യക്ഷത വഹിക്കുന്നതും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

