പ്രിൻസ് ചാക്കോ ജോൺസന് ഡോക്ടറേറ്റ്

പ്രിൻസ് ചാക്കോ ജോൺസന് ഡോക്ടറേറ്റ്

വാർത്ത: സജി പീച്ചി

മുംബൈ: സ്വീഡനിലെ ജോങ്കോപ്പിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും  സ്ഥാപനപരമായ മാറ്റവും കൃത്രിമബുദ്ധി നയിക്കുന്ന ഡിജിറ്റലൈസേഷനും (Institutional Change and AI Driven Digitalisation) എന്ന വിഷയത്തെ അധീകരിച്ചു നടത്തിയ ഗവേഷണത്തിൽ പ്രിൻസ് ചാക്കോ ജോൺസന് പി എച്ച് ഡി ലഭിച്ചു.  കടമ്പനാട് തുരുത്തിക്കര സ്വദേശിയും ഐപിസി മുംബൈ ദാദർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോൺസൺ ചാക്കോ- സൂസൻ ജോൺസൺ എന്നിവരുടെ സീമന്ത പുത്രനാണ് പ്രിൻസ് ചാക്കോ ജോൺസൻ.

സ്വീഡനിൽ മെഡിസിൻ മൂന്നാം വർഷ ഗവേഷണ വിദ്യാർത്ഥിനിയായ ലിനിയയാണ് ഭാര്യ. പത്തു മാസം മാത്രം പ്രായമുള്ള ലേയ മകളും, പ്രിൻസി, പെർസിസ് എന്നിവർ സഹോദരിമാരുമാണ്.