ഓൺലൈനിൽ രണ്ടായിരം ദിവസം പൂർത്തിയാക്കി കോമ്പസ് മിനിസ്ട്രീസ്

ഓൺലൈനിൽ രണ്ടായിരം ദിവസം പൂർത്തിയാക്കി  കോമ്പസ് മിനിസ്ട്രീസ്

കോവിഡ് സമയത്ത് ആരംഭിച്ച ഓൺലൈൻ കൂട്ടായ്മയായ കോമ്പസ് മിനിസ്ട്രീസ് ഗ്ലോബൽ പ്രയർ ഫെല്ലോഷിപ്പ് രണ്ടായിരം ദിവസം പൂർത്തിയാകുന്നു. 

2020 ഏപ്രിൽ 7 നു ആരംഭിച്ച കൂട്ടായ്മ എല്ലാദിവസവും പ്രഭാതത്തിലും, രാത്രിയിലും പ്രാർത്ഥനകൾക്കായി കൂടിവരുന്നു. കൂടാതെ പരസ്യ യോഗങ്ങൾ മുറ്റത്ത് കൺവെൻഷനുകൾ ഭവന സന്ദർശനങ്ങൾ എന്നിവയും നടത്തിവരുന്നു. 2000 ദിവസങ്ങൾ തികയുന്നതിനോടുള്ള ബന്ധത്തിൽ സെപ്റ്റംബർ 21 മുതൽ 28 വരെ ഉപവാസ പ്രാർത്ഥനകൾ നടന്നുവരുന്നു.

സെപ്റ്റംബർ 28 നു രാത്രി 6 ന് ആരംഭിക്കുന്ന പ്രത്യേക മീറ്റിംഗിൽ  പാസ്റ്റർ ബൈജു കട്ടപ്പന പ്രസംഗിക്കും. പാസ്റ്റർ രെജിത്ത് എബ്രഹാം ഗാന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സിബിൻ മാത്യു ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. 

 മീറ്റിംഗ് ഐഡി : 9947253065

പാസ്സ്‌വേർഡ്‌ : 55 55 55

Advt.