ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

കൊട്ടാരക്കര : ഷർട്ട് തേയ്ക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. സംസ്കാരം ജൂൺ 8 ന് ഉച്ചക്കഴിഞ്ഞ് 2 ന് ഉമ്മന്നൂർ പനയറ താബോർ ഐപിസി സെമിത്തേരിയിൽ നടക്കും.

വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്സാണ്ടർ ലൂക്കോസാണ് (സുനിൽ-48) മരിച്ചത്. 

ജൂൺ 7 ന് വൈകിട്ട് നാലരയോടെയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്.

കൊട്ടാരക്കരയ്ക്ക് അടുത്തുള്ള ഓഡിറ്റോറിയത്തിലെ സൂപ്പർവൈസറായിരുന്നു. 

ഹരിതകർമ്മ സേനാംഗമായ ഭാര്യ രാജിമോളെ രാവിലെ പത്തിന് ജോലി സ്ഥലത്ത് കൊണ്ടുവിട്ടശേഷം വീട്ടിലെത്തിയതായിരുന്നു. തേയ്ക്കുന്നതിനിടെ ഷോക്കേറ്റതാണെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര ഉമ്മന്നൂർ ഐപിസി സഭാംഗമാണ് 

അലക്സാണ്ടറിനെ ഫോണിൽ കിട്ടാത്ത വിവരം ഭാര്യ സമീപവാസിയെ അറിയിച്ചു. ഇദ്ദേഹം വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

കൊട്ടാരക്കര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരo പിന്നീട്.

മകൻ: അജു അലക്സാണ്ടർ.

Advertisement