അട്ടപ്പാടിയിൽ കൺവൻഷൻ ഓഗ.14 മുതൽ

അട്ടപ്പാടിയിൽ  കൺവൻഷൻ ഓഗ.14 മുതൽ

അട്ടപ്പാടി: ഐപിസി അട്ടപ്പാടി സെന്ററും അട്ടപ്പാടിയിലെ വിവിധ സഭകളുടെ ഐക്യവേദിയും സംയുക്തമായി നടത്തുന്ന 18- മത് വാർഷിക കൺവെൻഷൻ ഓഗ.14,15 തിയതികളിൽ കൽക്കണ്ടി ഐപിസി ഹെബ്രോണിൽ നടക്കും. പകൽ രാവിലെ 10 നും വൈകുന്നേരം 6 നുമാണ് യോഗങ്ങൾ.

സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ജോയ് പാറക്കൽ മുഖ്യ പ്രസംഗകനായിരിക്കും. പകൽ സമയങ്ങളിൽ പാസ്റ്റർ അഭിലാഷ് ബാബു പ്രസംഗിക്കും. പാസ്റ്റർ ആന്റണി ജോർജ്, പാസ്റ്റർ ഇ. റ്റി .ജോസ് എന്നിവർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

പാസ്റ്റർ ജെഫി.പി.വർഗീസ്, പാസ്റ്റർ സനോജ്.ടി.പി, പാസ്റ്റർ ജെനീഷ് ചെറിയാൻ എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.