ഒക്കലഹോമ മലയാളി പെന്തെക്കോസ്റ്റൽ(OPF) വാർഷിക കൺവൻഷനും സംയുക്ത ആരാധനയും ഓഗസ്റ് 8 മുതൽ ഒക്കലഹോമയിൽ
ഒക്കലഹോമ: ഒക്കലഹോമ മലയാളി പെന്തെക്കോസ്റ്റൽ (OPF) വാർഷിക കൺവൻഷനും സംയുക്ത ആരാധനയും ഓഗസ്റ് 8 മുതൽ 10 വരെ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. Seek & Live (Amos 5:4) എന്നതാണ് ഈ വർഷത്തെ തീം. പാസ്റ്റർ ഷിബിൻ സാമുവേൽ, പാസ്റ്റർ ഫെലിക്സ് ചിവാണ്ടി എന്നിവർ പ്രസംഗിക്കും.
യോഗത്തിൽ 50 വർഷത്തിലേറെയായി ഒക്കലഹോമയിലേക്ക് കുടിയേറിപ്പാർത്തവരെ ആദരിക്കുന്ന ചടങ്ങും വാർഷിക സമ്മേളനത്തിൽ ഉണ്ടായിരിക്കുമെന്നും പെന്തെക്കോസ്റ്റൽ അസോസിയേഷൻ സെക്രട്ടറി ജെയ്സൺ യോഹന്നാൻ ഒക്കലഹോമ ഗുഡ്‌ന്യൂസിനോട് പറഞ്ഞു.
Advertisement









































































