നല്ല ശമര്യക്കാരൻ

നല്ല ശമര്യക്കാരൻ

നല്ല ശമര്യക്കാരൻ 

 ബെന്നി ഇടപ്പാറ ഡാളസ്

യാത്ര ചെയ്യാൻ പ്രയാസമാണെങ്കിലും കാര്യം സാധിക്കുമെങ്കിൽ ആകട്ടേയെന്നു കരുതിയാണ് പഞ്ചായത്തു പ്രസിഡന്റിന്റെ ശുപാർശ കത്തുമായി മന്ത്രിയെക്കാണാൻ രാജു തിരുവനന്തപുരത്തേക്ക് പോയത്. എല്ലാ ഓഫീസിലും എന്നപോലെ ധാരാളം പേർ മന്ത്രിയെക്കാണാൻ കാത്തിരിക്കുന്നു. ഒരു വിലകൂടിയ പ്രീമിയം കാർ ഗേറ്റ് കടന്നു വന്നപ്പോൾ ഓഫീസിനകത്തുനിന്നും കാറിൽവന്ന ആളിനെ സ്വീകരിക്കാൻ പോകുന്ന വ്യക്തി മന്ത്രിയുടെ പിഎ ആണെന്ന് എന്റെ അടുത്തിരുന്നയാൾ പറഞ്ഞു ! 

കാഴ്ച്ചയിൽ ഉയർന്നസ്ഥാനത്തിരിക്കുന്ന ഒരാളുടെ എല്ലാ ഗെറ്റപ്പും വന്നയാളിൽ  ദൃശ്യമായിരുന്നു. തന്നെയും തന്റെ സഹായിയെന്നോണം കൂടെയുണ്ടായിരുന്ന ചെറുപ്പകാരനെയും കൂട്ടി മന്ത്രിയുടെ പി എ അകത്തേക്കിനീങ്ങി !! വി ഐ പി എന്ന് തോന്നുന്നയാൾ സന്ദർശകരെ അലക്ഷ്യമായി നോക്കുന്ന കൂട്ടത്തിൽ രാജുവിനെയും നോക്കി. അയാളെ ശ്രെദ്ധിച്ചപ്പോൾ ഏറെക്കാലമായി താൻ കാണാനാഗ്രിഹിക്കുന്ന ഒരാളിന്റെ ഭാവം രാജുവിന്റെ മനസ്സിൽ നിഴലിച്ചു. എങ്കിലും താനുദ്ദേശിക്കുന്നവനെ ഈ നിലയിൽ കാണാനാകില്ലെന്നും രാജുവിനുറപ്പുണ്ട് , കുറേനേരമായിട്ടും ആർക്കും മന്ത്രിയെ കാണുവാൻ അവസരംകിട്ടാത്തതിൽ സന്ദർശകർ അസ്വസ്ഥർ ആയിരുന്നു.

കുറേകഴിഞ്ഞപ്പോൾ ഓഫീസ് സെക്രട്ടറി മന്ത്രിക്കു മറ്റൊരു മീറ്റിങ്ങ് ഉള്ളതിനാൽ അപേക്ഷയോ ശുപാർശകത്തോ ഉള്ളവർ തന്നെ ഏൽപ്പിക്കാമെന്നും മന്ത്രിയെ  നേരിൽ കാണേണ്ടവർക്കു വൈകിട്ട് അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നറിയിച്ചു !  രാജുവിന് നിരാശതോന്നിയെങ്കിലും തന്റെ ശാരീരിക പരിമിതിയിൽ ഊന്നുവടിയിൻ യാത്ര എളുപ്പമല്ലാത്തതിനാൽ അൽപ്പം വൈകിയാലും ഇത്തവണ മന്ത്രിയെ നേരിൽകണ്ട് മാത്രമേ മടങ്ങുന്നുള്ളു എന്നുറച്ചുകൊണ്ട് ഓട്ടോയിൽ ഹോട്ടൽമുറിയിലേക്ക് യാത്രതിരിച്ചു. ഭക്ഷണം കഴിച്ചു റൂമിൽ വിശ്രമിക്കുമ്പോൾ രാവിലെ മന്ത്രിയുടെ ഓഫിസിൽ കണ്ടവ്യക്തിയുടെ ചിന്തയിൽ ഹൈസ്‌കൂൾ പഠനവും തന്റെ ഇന്നത്തെ ജീവിതത്തിനു എല്ലാഅർത്ഥവും ഉണ്ടാകുവാൻ കാരണക്കാരനായ പ്രിയ സുഹൃത്ത് ജോണികുട്ടിയൊന്നിച്ചുള്ള ഓർമ്മകളും മനസിന്റെ കണ്ണാടിയിൽ ഓരോന്നായി തെളിഞ്ഞപ്പോൾ വിവരിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുംകൊണ്ട് വീർപ്പുമുട്ടി ,സമ്പന്ന കുടുംബപശ്ചാത്തലം ഒന്നിനുംകുറവില്ലാത്ത നാളിൽപോലും തന്നെ വല്ലാത്തനിരാശയും ഏകാന്തതയും പിന്തുടർന്ന കാലത്തു ജോണികുട്ടിയുടെ ജീവിതത്തോട് വല്ലാത്ത അസൂയതോന്നിയിരുന്നകാലം ലോകപ്രകാരം നോക്കിയാൽ ഒന്നും ഇല്ലാത്ത അവസ്ഥയിലും എല്ലാം ഉള്ളവരെപോലെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുമ്പം ഗ്രാമത്തിനുതന്നെ മാതൃകയായിരുന്നു. 

അപ്പച്ചനും അമ്മച്ചിയും രണ്ടുസഹോദരിമാരും ഉൾപ്പെടെ 5 പേർ അവരുടെ ആരാധനാലയത്തോടു ചേർന്നുള്ള കുടുസുമുറിയിൽ മൂന്നുവർഷം കഴിഞ്ഞത് അതിശയംതന്നെ ! വിദേശത്തായിരുന്ന അച്ഛൻ അവധിക്കുവന്ന സമയം ജോണികുട്ടിയെ വിളിച്ചു കുറച്ചു സ്വീറ്റ്സും ഡ്രെസ്സും കൊടുത്തപ്പോൾ അപ്പച്ചനോട് ചോദിക്കാതെ വാങ്ങില്ലെന്നുപറഞ്ഞു തിരികെപോയതും താനും അച്ഛനും കൂടെപോയി അവറാച്ചൻ ഉപദേശിയെ നേരിൽകണ്ടു കൊടുത്തപ്പോൾ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കയും താൻ സന്തോഷത്തോടെ തരുന്ന പുസ്തകം വാങ്ങണമെന്നും സമയംകിട്ടുമ്പോൾ വായിക്കണമെന്നും പറഞ്ഞു അച്ഛന് ബൈബിൾ കൊടുത്തതോർത്തപ്പോൾ രാജുവിന്റെ കണ്ണ് നിറഞ്ഞു.  

തികഞ്ഞമദ്യപാനിയായ അച്ഛൻ ഒരിക്കൽപോലും മദ്യപിച്ചു ഉപദേശിയുടെ മുന്നിൽ പോകുമായിരുന്നില്ല. അദ്ദേഹത്തോട് അച്ഛന് സ്നേഹവും ബഹുമാനവുമായിരുന്നു. വളരെച്ചെറുപ്പത്തിൽത്തന്നെ മദ്യപാനശീലം ഉണ്ടായിരുന്നപ്പോൾ പലപ്പോഴും ജോണിക്കുട്ടി സ്നേഹത്തോടെ തന്നെ ശാസിക്കയും ശീലം ഉപേക്ഷിക്കാൻ നിർബന്ധിക്കാറുള്ളതും ഓർത്തപ്പോൾ അറിയാതെ രാജുവിന്റെ കണ്ണ് നിറഞ്ഞു. സ്‌കൂളിൽ ഒന്നാമനായിരുന്ന ജോണിയുടെ കൂട്ടില്ലായിരുന്നെങ്കിൽ തനിക്കൊരിക്കലും SSLC പാസാകാൻ പോലും കഴിയില്ലായിരുന്നെന്നു രാജു ഓർത്തെടുത്തു. കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങളായി പലപ്പോഴും ആ കുടുംബത്തെക്കുറിച്ചു അറിയാൻ ശ്രെമിച്ചിട്ടും കഴിയാഞ്ഞത്തോർത്തപ്പോൾ രാജുവിന് നിരാശതോന്നി. 

അവധിക്കു ബോംബെയിലുള്ള ചെറിയമ്മയുടെ വീട്ടിൽ അമ്മക്കൊപ്പം പോയി തിരിച്ചുവന്നപ്പോൾ തങ്ങൾക്ക് സ്ഥലമാറ്റമാണ് അടുത്തദിവസം  പോകുമെന്നറിയിച്ചു ജോണിക്കുട്ടി അപ്പച്ചനുമായി യാത്രപറയാൻ വന്നതും എഴുതാൻകൊടുത്തിരുന്ന ഓട്ടോഗ്രാഫ് തിരികെ ഏൽപ്പിച്ചതും ബോംബയിൽനിന്നും വന്നപ്പോൾ അച്ഛൻ പറഞ്ഞാണ് അറിഞ്ഞത്. പോകുന്നസ്ഥലമോ അഡ്രസോ ഒന്നും അച്ഛൻ ചോദിച്ചുമില്ല. അതെങ്ങനാ അമ്മയില്ലാത്ത ദിവസങ്ങളിൽ മിക്കവാറും അച്ഛൻ നല്ലകുടി ആയിരുന്നെന്നു അമ്മായി പറഞ്ഞിരുന്നു.

ഒരു നായർ കുടുംബത്തിൽപ്പെട്ട തനിക്കു ജോണിക്കുട്ടിയെ കൂടാതെ മറ്റാരെയും അവരുടെകൂട്ടത്തിൽ അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് ഒന്നുംതന്നെ അവരെപ്പറ്റി അറിഞ്ഞതുമില്ല ! പിന്നീട് ഗൾഫുമതിയാക്കി വലിയപണംമുടക്കി ഹാർഡ്‌വെയർ ഷോപ്പിട്ടതും നല്ലനിലയിൽ നടന്നുപോരവേ തന്റെ അവസാനവർഷ ഡിഗ്രി പരീക്ഷാദിവസങ്ങളിൽ അച്ഛൻ മരണപെട്ടതും ഏകമകനായ തനിക്കു എല്ലാചുമതലയും ഏൽക്കേണ്ടിവന്നതും രാജു ഓർത്തുപോയി. അച്ഛനെപ്പോലെ എന്നെയും മദ്യപാനം കീഴടക്കിയപ്പോൾ അമ്മ വേദനപ്പെട്ടതും ഒരു വിവാഹം കഴിച്ചാൽ തനിക്കൊരുമാറ്റമുണ്ടാകും
എന്നചിന്തയിൽ രജനിയുമായുള്ള വിവാഹം നടത്തിയതും ഓർത്തു. 

വിവാഹശേഷവും അമ്മയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു മദ്യപാനം തുടർന്നു , രണ്ടുമക്കളായിട്ടും മാറ്റമൊന്നും ഉണ്ടായില്ല !! ഇളയവന് രണ്ടുവയസുള്ളപ്പോൾ പെട്ടെന്നായിരുന്നു അമ്മയുടെ മരണം സംഭവിച്ചതു വലിയ ആഘാതമാണ് ജീവിതത്തിൽ വരുത്തിയത്. തീർത്തും ഏകാന്തതയും ഒറ്റപ്പെടലും തന്റെ മദ്യപാനം കൂട്ടാൻ കാരണമായി. കച്ചവടം ശ്രെദ്ധിക്കാതെയായി. ഒന്നൊന്നായി സാമ്പത്തിക തിരിച്ചടികൾ നേരിട്ടു. അന്നൊരിക്കൽ നന്നായി മദ്യപിച്ചു എറണാകുളത്തുനിന്ന് വീട്ടിലേക്കു മടങ്ങവേ താനോടിച്ചകാർ ഹൈവേയിൽ ട്രാൻസ്‌പോർട്ട് ബസുമായി കൂട്ടിയിടിച്ചു. അതോടെ എല്ലാം അവസാനിച്ചു. നാലുദിവസത്തിനുശേഷം icu യിൽ രജനി തന്റെകൈൽപിടിച്ചു കരയുന്നതുകേട്ടാണ് ഉണർന്നത് . പലവിധ ഓപ്പറേഷനുവിധേയനായി മൂന്നുമാസത്തോളം ഹോസ്പിറ്റലിൽ. എല്ലാവരും താൻ മരിച്ചെന്നു കരുതിയതാണ് !! ആ സമയത്തു വലിയ ദുഃഖവും നിരാശയും തോന്നിയെങ്കിലും പിന്നീട് അത്തരത്തിൽ ഒരപകടംവഴി തനിക്കുണ്ടായ മാറ്റത്തിൽ താൻ ഏറെ സന്തോഷിക്കുന്നു. 

രാജു പഴയകാര്യങ്ങൾ ഓർത്തുകിടന്ന് ഹോട്ടൽമുറിയിലെ ബെഡിൽകിടന്നു മയങ്ങി ! ഈ സമയം അതെ ഹോട്ടലിലെ VIP മുറിയിൽ ഒരാൾ തീർത്തും അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. എ സി കൂട്ടിയിട്ടിട്ടും തനിക്കു വിയർക്കുന്നു. താനെന്തു നന്ദികേടാണ് കാണിച്ചത്? ഒറ്റനോട്ടത്തിൽ  സഹപാഠിയെന്നു തോന്നിയിട്ടും അതുറപ്പാക്കാൻ തന്റെ അഹന്തകാരണം കഴിയാത്തതിൽ തീർത്തും അസ്വസ്ഥനാണ്. അടുത്തറൂമിൽനിന്നും തന്റെ സഹായിയായി കൂടെയുള്ള ചെറുപ്പക്കാരനെ വിളിച്ചുവരുത്തി സാറിതുവരെ ഭക്ഷണം കഴിച്ചില്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരംപറയാതെ ചെറുപ്പക്കാരനേ ഒരുഫോട്ടോ കാണിച്ചിട്ട് ഉടനെ മന്ത്രിയുടെ പി എ കണ്ടു ഇയാളെകുറിച്ചറിയണം. എങ്ങനേലും എനിക്കിയാളെ കണ്ടെത്തണം എന്നുപറഞ്ഞു ! എന്റെ സാറെ വന്നകാര്യം മുഴുവൻ ശരിയായി. സന്തോഷത്തോടിരിക്കേണ്ട സമയത്തു അവിടെ എന്തോകാര്യത്തിനു വന്ന ഏതോ ഒരുത്തനേം തേടി നമ്മളെന്തിന് നടക്കണം ? ഏതോ ഒരുത്തനോ ....നിനക്കറിയാമോ ? ഞാൻ ആദ്യമായി ഹോട്ടലിലെ രുചികരമായ ഭക്ഷണം കഴിച്ചത് ഇവന്റെ ചിലവിൽ ഇവന്റെ കൂടാ , ഇവന്റെ വീട്ടിലെ കാറിലാ ജീവിതത്തിൽ ആദ്യമായി യാത്രചെയ്തത്. എനിക്കും എന്റെ അനുജത്തിമാർക്കും ഇല്ലായ്മയുടെ കാലത്തു നല്ല വിലകൂടിയ ഉടുപ്പ് വാങ്ങിത്തന്നത് ഇവന്റെ അച്ഛനാ . എനിക്ക് അവൻ ഏതോ ഒരുത്തനല്ല,  അവൻ എന്നോടും കുടുംബത്തോടും കാണിച്ച കരുതലിനും സ്നേഹത്തിനും ഇന്നെനിക്കിവിടെയുള്ള 50 എക്കർ ഏല തോട്ടത്തെക്കാൾ വിലയുണ്ട് !! അയാൾ അത്രയും പറഞ്ഞപ്പോൾ ചെറുപ്പക്കാരൻ തന്നെ കാണിച്ച ഫോട്ടോ സൂക്ഷിച്ചുനോക്കി പറഞ്ഞു. സാറെ എനിക്കിയാളെ അറിയാം അടുത്തിടെ മനോരമയിൽ അനാഥർക്ക് അത്താണി ആയവൻ എന്നപേരിൽ ഇയാളെക്കുറിച്ചു എഴുതിയിരുന്നു. ഇവിടെവെച്ചു കാണാൻ കഴിഞ്ഞില്ലെന്നാലും ഉറപ്പായും ആളെ നമുക്ക് കണ്ടെത്താം. പക്ഷെ സാറിന് ഈ ഫോട്ടോ എവിടന്നാണ്‌ കിട്ടിയതു ? തന്റെ സഹായിയും വിശ്വസ്തനുമായ ചെറുപ്പക്കാരന് ഒരു IT വിദഗ്ധനായ തനിക്കു കളിപ്പീര് പറ്റാതിരിക്കാൻ തന്റെ ഓവർക്കോട്ടിൽ ഒളിപ്പിച്ചിരുന്ന ഒളിക്യാമറയിൽ പകർത്തിയ മുഴുവൻ ദൃശ്യങ്ങളും ലാപ്ടോപ്പിൽ കാണിച്ച ശേഷം അളവിൽ കൂടുതലുള്ള ഭൂമിക്കു പട്ടയം ശരിയാക്കാമെന്ന ഉറപ്പിൽ പണം വാങ്ങി വാക്ക് മാറിയാൽ പിന്നീട് ഉപകരിക്കാനായി ചിത്രീകരിച്ചകൂട്ടത്തിൽ സന്ദർശകരുടെ ഇടയിൽ രാവിലെ കണ്ടപ്പോൾ എന്റെ സഹപാഠി രാജു പി നായരെപോലെ തോന്നിയെങ്കിലും ഉറപ്പിക്കാനായത് വീഡിയോ കണ്ടാണെന്നും പറഞ്ഞു !! 

എന്നാലും രാജു ഒരു സ്ഥാപനം നടത്തുകയോ ? അതിനൊട്ടും സാധ്യതയില്ല.  നിനക്കു ആളെ തെറ്റിയതായിരിക്കും! ഉടനെ ആ ഫോട്ടോ മന്ത്രിയുടെ ഓഫീസിലേക്ക്  അയച്ചുകൊടുത്തു. ഇയാളുടെ മുഴുവൻ വിവരവും ശേഖരിക്കുവാനും കാണാൻ അവസരം ഉണ്ടാക്കുവാനും ആവശ്യപ്പെടാൻ അയാൾ തന്റെ സഹായിയോട് പറഞ്ഞു. ഊന്നുവടിയോടെ തന്റെ സഹപാഠിയെ കണ്ടതിൽ ജോണി അസ്വസ്ഥനായിരുന്നു. രാവിലെ സംശയം തോന്നിയപ്പോൾ തന്നെ ഉറപ്പാക്കാനാവാഞ്ഞത് മന്ത്രിമന്ദിരത്തിൽ തനിക്ക് കിട്ടിയ സ്വീകരണത്തിൽ താൻ മതിമറന്നതിനാലാണെന്നു അയാൾക്കു ബോധ്യമായി. ഹോട്ടൽമുറിയിലെ ബെഡിൽകിടന്നുമയങ്ങിപോയ രാജു ഉണർന്നപ്പോൾ സമയം 5 മണിയാകാറായി. ധൃതിപ്പെട്ടു മന്ത്രിയുടെ ഓഫീസിലേക്കു ഓട്ടോയിൽ യാത്രതിരിച്ചു. അവിടെ സന്ദർശകർക്കുള്ള സീറ്റിൽ ഇരിക്കാൻ ശ്രെമിക്കവേ ഓഫീസ് സെക്രട്ടറി വിളിക്കുന്നെന്നു പറഞ്ഞു ഒരു സ്റ്റാഫ് തന്നെ കൂട്ടികൊണ്ടു പോയി !! താങ്കൾക്കു അമേരിക്കൻ മലയാളി വ്യവസായി ജോൺ പി അബ്രഹാമിനെ അറിയാമോ ?സെക്രട്ടറിയുടെ ഈ ചോദ്യം കേട്ട് രാജു ഭയന്നുപോയി. 

ഒരു മിനിറ്റിന്റെ മൗനതക്കുശേഷം സാർ എനിക്ക് അമേരിക്കയിൽ ഉള്ള ആരുമായും പരിചയമില്ല. രാജു മറുപടിപറഞ്ഞു . പക്ഷെ അയാൾക്കു തന്നെ അറിയാമല്ലോ. മന്ത്രിയുടെ പി എ യുടെ മുറി കാണിച്ചു അവിടെ ഇരിക്കു അയാൾ ഉടനെ വരുമെന്നറിയിച്ചു. രാജു എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരാളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല, തന്റെ സ്ഥാപനത്തിനൊരു സഹായം തേടി വന്നത് തെറ്റായിപോയോ എന്ന് ശങ്കിച്ചു.

അല്പസമയത്തിനുശേഷം താൻ ഇരിക്കുന്ന റൂമിലേക്ക് മന്ത്രിയുടെ പി എ മറ്റൊരാളുമായി കടന്നുവന്നു. അവിടെ ഇരുത്തിയതിന്റെ കാരണം ചിന്തിച്ചുകൊണ്ടിരുന്നതിനാൽ രാജുവിന് ആളുകളെ ശ്രെദ്ധിക്കാനായില്ല ! ഉടനെ ഉച്ചത്തിൽ എടാ രാജു നിനക്കെന്നെ മനസിലായില്ലേ ? നിന്റെ ജോണികുട്ടിയാടാ ഇത്. കേട്ടയുടനെ സ്തംഭിച്ചു പോയി.

തന്റെ കണ്ണുകളെ രാജുവിന് വിശ്വസിക്കാനായില്ല !! ഏറെ കാലങ്ങളായി പലവഴിക്ക് തിരക്കിയിട്ടും കാണാൻ കഴിയാത്ത, ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് തോന്നിപോയ തന്റെ പ്രിയ ജോണിക്കുട്ടി ! ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ മുന്നിൽനിൽക്കുന്നു !! തന്റെ ഊന്നുവടിയിൽ എഴുന്നേറ്റുനിൽക്കവേ സന്തോഷത്താൽ രാജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

എടാ, ജോണി നീ ആണെടാ ഇതിനൊക്കെ കാരണക്കാരൻ. രാജു തൊഴുകൈയ്യോടെ നിന്നു. .അയാൾക്കു കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല !! ജോണിക്കുട്ടി വല്ലാത്ത മാനസിക നിലയിൽ എന്ത് പറയണമെന്നറിയതായി.

ഹൈസ്‌കൂൾ പഠനകാലത്തെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കായികമത്സരങ്ങളിലൊക്കെ അന്ന് ഒന്നാമനായിരുന്നവൻ ഒത്തിരി വർഷങ്ങൾക്കുശേഷം ഊന്നുവടിയുടെ ബലംകൊണ്ടു മുന്നിൽനിന്നു പറയുകയാണ് "ഇന്നത്തെ എന്റെ എല്ലാ അവസ്ഥക്കും കാരണക്കാരൻ ജോണിക്കുട്ടി നീ ഒരുത്തനാണ് " നാൽപ്പതിലേറെ വർഷങ്ങൾക്കുശേഷമായി കാണുമ്പോൾ അടുത്ത സുഹൃത്തിനോട് ചോദിച്ചറിയാൻ ഒത്തിരിയുണ്ടെങ്കിലും രാജുവിനെ ചേർത്തുപിടിച്ചുകൊണ്ടു ജോണി അൽപനേരം നിന്നു ! ഞാൻ വീട്ടിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അതിന്റെ കാര്യത്തിനായിട്ടാണ് ഇവിടെ വന്നത്. രാജു ജോണികുട്ടിയോടായി പറഞ്ഞു .. ഇത് രാജു പി നായർ എന്റെ അടുത്ത സുഹൃത്താണ്. നീണ്ട നാല്പത്തിരണ്ടു വർഷങ്ങൾക്കുശേഷമാണ് തമ്മിൽ കാണുന്നത്. എനിക്ക്  ഇയാൾക്കൊപ്പം പോകേണ്ടതുണ്ട്. രാജുവിന്റെ അപേക്ഷയിൽ പറയുന്നകാര്യം ചെയ്തുകൊടുക്കണം. നാളെകഴിഞ്ഞു എനിക്ക് തിരികെപോകണം. പോകുന്നതിനുമുന്നെ ഞാൻ മന്ത്രിയെ ബന്ധപ്പെട്ടുകൊള്ളാം. ഇത്രയും കാര്യങ്ങൾ മന്ത്രിയുടെ പി എ യോടു പറഞ്ഞശേഷം യാത്രചോദിച്ചൂ. ജോണി തന്റെ കാറിലേക്കി രാജുവിനെകൂട്ടി നടന്നു. പറയു, രാജു. നിന്റെ കാര്യങ്ങൾ അറിയാൻ എനിക്ക് തിരക്കായി !!  ഈ സമയം രാജു ജോണിയുടെ കൈപിടിച്ച് ഉറക്കെ Praise the Lord ... നീ ഇപ്പോഴും എന്നെ കളിയാക്കാൻ മറക്കുന്നില്ല അല്ലേ ? ജോണി രാജുവിനോട് ചോദിച്ചു. അന്നു ഞാൻ നിന്നെ കളിയാക്കിയാണ് പറഞ്ഞതെങ്കിൽ ഇന്നെന്റെ അനുഭവത്തിൽനിന്നുമാണ്. 

ആലപ്പുഴയിലെ രാജുവിന്റെ വീട്ടിലേക്കി യാത്രചെയ്യവേ തന്റെ അനുഭവം ഓരോന്നായി ജോണികുട്ടിയോടു പങ്കുവെച്ചു ... നടത്തിയിരുന്ന ബിസിനെസ്സിനെപ്പറ്റി അച്ഛന്റെയും അമ്മയുടെയും വേർപാട് വലിയ അപകടത്തിൽ മരണത്തോട് മല്ലിട്ട നാളുകൾ ദീർഘനാളത്തെ ആസ്‌പത്രി വാസത്തിൽ പലപ്പോഴും ജീവൻപോയാൽ മതിയെന്ന് ചിന്തിച്ച രാവുകൾ !! തീർത്തും ഏകാന്തതയും നിരാശയും കൂട്ടിരുന്ന ദിനരാത്രങ്ങൾ !!കുഞ്ഞുമക്കളുമായി ഒരു പിറുപിറുപ്പും കൂടാതെ ജീവനെ കൈവിടാതെ കാവലിരുന്ന രജനിയുടെ കരുതൽ

ചിലമാസങ്ങൾക്കുശേഷം കട്ടിലിൽ ചാരി ഇരിക്കാമെന്നായപ്പോൾ പത്രവും പുസ്തകവും വായിച്ചു സമയംപോക്കി കിട്ടാവുന്നതെല്ലാം വായിച്ചു കൊണ്ടിരുന്നു പലപ്പോഴും ഹൈസ്‌കൂൾ കാലത്തേ അയവിറക്കുമായിരുന്നു ,അന്നൊരിക്കൽ പഴയ അലമാരിയിൽനിന്നും പത്താംക്ലാസിലെ ഓട്ടോഗ്രാഫ് രജനികണ്ടെടുത്തു തന്നു !യാത്രയിൽ ഒന്നുരണ്ടുതവണ ഭക്ഷണം കഴിക്കാൻ നിറുത്തിയപ്പോഴും രാജു സംസാരിച്ചുകൊണ്ടിരുന്നു ഈ സമയമെല്ലാം ജോണിയുടെ ഉള്ളിൽ രാജു നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും തനിക്കുണ്ടായ മാറ്റം എന്താണെന്നും അറിയാനുള്ള തിടുക്കമായിരുന്നു !! നേരിൽ കണ്ടറിയട്ടെ എന്നതാകാം രാജു മനഃപൂർവം അതുമാത്രം വെളിപ്പെടുത്തിയില്ല !വീടിനോടടുക്കാറായപ്പോൾ  ഡ്രൈവ് ചെയ്യുന്ന ജോണികുട്ടിയുടെ സഹായിയായ ചെറുപ്പക്കാരന് രാജു വഴിപറഞ്ഞുകൊടുത്തു ,ജോണിക്ക് വഴിയും ദേശവും ഒന്നും മനസിലാകുന്നില്ല ഏറെ വർഷങ്ങളിലെ മാറ്റം എങ്ങനെ അറിയാനാ ? വലതുവശത്തുകാണുന്ന ഗേറ്റിനുള്ളിലേക്ക് കാറെടുത്തോളു എന്ന് രാജു പറഞ്ഞതനുസരിച്ചു കയറിയപ്പോൾ ഗേറ്റിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന വലിയ ബോർഡിൽ " നല്ല ശമര്യക്കാരൻ " എന്നെഴുതിയിരിക്കുന്നതു കണ്ടപ്പോൾ നമ്മളെന്തിനാണ് ഇങ്ങോട്ടുവന്നതെന്ന ജോണിക്കുട്ടിയുടെ ചോദ്യത്തിന് രാജുവിന്റെമറുപടി ആ വരുന്നവരെ പരിചയം തോന്നുന്നോ ? എന്നായിരുന്നു മുന്നേ തന്റെ കുടുമ്പത്തിന്റെ ഫോട്ടോ ജോണികുട്ടിയെ കാണിച്ചിരുന്നതിനാൽ സ്വീകരിക്കാനെന്നവണ്ണം തന്റെ അടുക്കൽ വരുന്നവരെ ജോണി തിരിച്ചറിഞ്ഞു  കൈകൂപ്പി രജനിയും മക്കളും praise the lord പറഞ്ഞു ജോണിയെ സ്വീകരിച്ചു. 

നേരത്തെ മന്ത്രിയുടെ ഓഫീസിൽവെച്ചു ഊന്നുവടിയിൽനിന്നുകൊണ്ടു തന്റെ ഇപ്പോഴുള്ള അവസ്ഥക്ക് കാരണക്കാരൻ നീയാണെന്നു പറഞ്ഞപ്പോൾ അല്പം ഭയം തോന്നിയെങ്കിൽ രാജുവിന്റെ വീട്ടിലെ ഇപ്പോഴുള്ള അനുഭവം അത്ഭുതത്തോടെ നോക്കിനിൽക്കാനേ ജോണിക്ക്‌ കഴിഞ്ഞുള്ളു !! രാജുവിന്റെ പഴയ വീടും പരിസരവും ജോണിക്ക് ഓർമ്മയിൽവന്നു അടുത്തായി ഉയർന്നുനിൽക്കുന്ന രണ്ടു   കെട്ടിടത്തിനരികെ നിൽക്കുന്നവരുമായി സംസാരിച്ചപ്പോൾ കഴിഞ്ഞ പത്തുവർഷമായി ഈ സ്ഥാപനത്തിൽ തങ്ങളെപോലെ സ്ത്രീകളും പുരുഷൻമാരുമായി നൂറോളം അന്തേവാസികളുണ്ടെന്നും ഇവിടത്തെ എല്ലാകാര്യങ്ങളും ഈ കുടുമ്പം ചെയ്യുന്നു ആരോരുമില്ലാത്ത ഞങ്ങൾക്ക്  രാജുസാർ രക്ഷകനായെന്നും അവർ പറഞ്ഞു. 

നേരിൽ കണ്ടും കേട്ടുമറിഞ്ഞകാര്യങ്ങളിൽ രാജുവിന്റെ മാറ്റം ജോണിക്ക് അത്ഭുതമായി !! തന്റെ ഓഫീസ്മുറിയിലേക്കി ജോണിച്ചെല്ലുമ്പോൾ     തങ്ങൾക്കുവേണ്ട  സൗകര്യങ്ങൾ ഒരുക്കുവാൻ രജനിയോടും മക്കളോടും രാജു  ആവശ്യപെടുന്നുണ്ടായിരുന്നു, തന്റെനേർക്ക് ഒരു ഓട്ടോഗ്രാഫ് നീട്ടി രാജു ചോദിച്ചു എടാജോണികുട്ടി ഇതും ഇതിൽ എഴുതിയിട്ടുള്ളതും നിനക്കു ഓർമ്മയുണ്ടോ ? എഴുതിയതോർമ്മയില്ല ഓട്ടോഗ്രാഫ് ഓർക്കുന്നു എന്ന് പറഞ്ഞപ്പോൾ രാജുതന്നെ അതെടുത്തു വായിച്ചു " ഈ ലോകവും അതിന്റെ മോഹവും  ഒഴിഞ്ഞുപോകും ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ജീവിക്കും " ബൈബിൾ ... ഞാൻ കിടക്കയിൽ ആയിരുന്നപ്പോൾ ഒരുപാട് പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരിക്കൽ രജനിയാണ് ഈ ഓട്ടോഗ്രാഫ് എന്നെ ഏൽപ്പിച്ചത് ഒരുപാടുപേരെ ഓർക്കാനും അന്നത്തെ സമ്പവങ്ങൾ ഓർത്തു ചിരിക്കുവാനും സാധിച്ചു ,പക്ഷെ നീ എഴുതിയ വാക്കുകളുടെ അർത്ഥം മനസിലാക്കുവാൻ കഴിഞ്ഞില്ല .,നിന്റെ അപ്പച്ചൻ പലപ്പോഴും ദൈവേഷ്ടം എന്നുപറയുന്നതോർത്തു മാത്രമല്ല ബൈബിൾ എന്നെഴുതിയിരുന്നതിനാൽ അതിൽത്തന്നെ തിരയുവാൻ തീരുമാനിച്ചു !അച്ഛനു നിന്റെ അപ്പച്ചൻ കൊടുത്തിരുന്ന ബൈബിൾ വീട്ടിൽ ഉണ്ടായിരുന്നു ആദ്യമൊക്കെ വായിക്കുന്നതല്ലാതെ ഒന്നും മനസിലാകുമായിരുന്നില്ല പക്ഷെ നിർബന്തംപോലെ വായിച്ചുകൊണ്ടിരുന്നു ചിലദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നോട് ആരോ സംസാരിക്കുന്നപോലെ അനുഭവപെട്ടു. 

എന്താണ് ദൈവേഷ്ടം എന്നറിയാൻ തുടങ്ങിയ വായന രാവും പകലും ഒരുപോലെ തുടർന്നു ...ചിലനാളുകൾ കഴിഞ്ഞപ്പോൾ അന്നുവരെയുള്ള യാത്ര തെറ്റാണെന്നും ബോധ്യപ്പെട്ടു ,ആദ്യമൊക്കെ തോന്നിയിരുന്ന വായനാതാല്പര്യം അഡിക്ഷനാകുന്നുണ്ടോ എന്ന സംശയംകൊണ്ടാകാം രജനി ബൈബിൾ വായനക്കി തടസംനിന്നു പക്ഷെ ഞാൻ വായന തുടർന്നു ... ആരുടേയും സഹായമില്ലാതെ ഏകദേശം ഒരുവർഷംകൊണ്ടു എന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ഞാൻ കണ്ടെത്തി പക്ഷെ തീരുമാനമെടുക്കുവാൻ പിന്നെയും തടസമായി രജനിയുടെ നിലപാടുകൾ .അന്ന് എന്റെ ശാരീരിക പരിമിതിയിൽ രജനിയുടെ പിന്തുണ എനിക്കാവശ്യമായിരുന്നു ചിലപ്പോഴൊക്കെ എന്നെ ശകാരിക്കുവാനും എതിർക്കുവാനും മാത്രമല്ല ഇത് തീർത്തും ഭോഷത്തമാണെന്നും രജനി പറഞ്ഞിരുന്നു!! ഞാൻ സഹിഷ്ണതയോടെ കാത്തിരുന്നു   തന്നെയുമല്ല കുടുമ്പമായി തീരുമാനിക്കുവാൻ ഞാൻ ആഗ്രഹിച്ചു ദൈവം ഞങ്ങൾക്കൊന്നിച്ചു കല്പന അനുസരിക്കുവാൻ ഭാഗ്യംത്തന്നു. 

ചിലവർഷങ്ങൾ പിന്നെയും മുന്നോട്ടുപോയി ശേഷിക്കുന്ന ആയുഷ്കാലം എന്നെക്കുറിച്ചുള്ള ദൈവേഷ്ടം എന്തെന്നറിയുവാൻ ഞാൻ കാത്തിരുന്നു ഒടുവിൽ 1 പത്രോസ് 2.15ൽ അത് ഞാൻ കണ്ടെത്തി ..... നിങ്ങൾ നന്മ്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്തവരുടെ ഭോഷത്വം ഇല്ലാതാക്കേണം എന്നത് ദൈവേഷ്ടം ആകുന്നു... അങ്ങനെ 10 വർഷം മുന്നേ തുടങ്ങിയതാണ് ഈ സ്ഥാപനം ഇതിന്റെ ആവശ്യങ്ങൾക്കായി ആരെയും സമീപിക്കാതെ ഞങ്ങളുടെ നൻമ്മയിൽനിന്നും മക്കളുടെ വരുമാനംകൊണ്ടും അല്പമൊക്കെ ഞെരുക്കമുണ്ടെങ്കിലും ഞങ്ങൾ  കുടുമ്പമായി സന്തോഷത്തോടെ   ചെയ്തുപോരുന്നു ഇതുവരെ ദൈവം നടത്തി.  

ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ എലെക്ട്രിസിറ്റി ബില്ലിൽ ചില ഇളവുകൾ നല്കുമെന്നറിഞ്ഞു അതിനായിട്ടാണ് തിരുവനന്തപുരത്തു വന്നത് ഏതായാലും നിന്നെ കാണാനൊത്തതാണ് വലിയ കാര്യം എന്റെ കാര്യങ്ങൾ പറഞ്ഞു നിന്നെ ബോറടിപ്പിച്ചു അപ്പച്ചനും അമ്മച്ചിയും നിത്യതയിൽ ചേർന്നതൊഴികെ മറ്റു കുടുമ്പ വിശേഷങ്ങളൊന്നും നീ പറഞ്ഞില്ലല്ലോ ജോണി ? എനിക്കും രണ്ടാൺമക്കൾ രണ്ടു കൊച്ചുമക്കളുണ്ട് ഇരുവരും എന്നെപോലെ IT മേഖലയിൽ പ്രവർത്തിക്കുന്നു ,രണ്ടു   സഹോദരിമാരും കുടുമ്പസ്ഥരായി കഴിയുന്നു  അപ്പച്ചന്റെ സഹോദരിമുകേനയാണ് ഞങ്ങൾ അമേരിക്കയിൽ പോയത് അടുത്തബന്തുക്കൾ ആരും നാട്ടിൽ ഇല്ലാത്തതിനാൽ വരാറില്ല രണ്ടുവർഷം മുന്നേ ഇടുക്കിയിൽ ഒരു തോട്ടം വാങ്ങാനായിട്ടാണ് പോയതിനുശേഷം ഞാൻ വന്നത് രാജുവിന് അറിയുമെന്ന് തോന്നുന്നില്ല ഞങ്ങൾ ജനിച്ചുവളർന്നതു നിർധനരായ ഒരു നാമധേയ ക്രൈസ്തവ കുടുമ്പത്തിൽ ഇടുക്കിയിലാണ്.,  മാതാ പിതാക്കൾക്കു ഏലത്തോട്ടത്തിൽ ആയിരുന്നു ജോലി  അവർക്കു ദൈവത്തെ അറിയുവാനും കൽപ്പന അനുസരിക്കുവാനും സാധിച്ചു, താനറിഞ്ഞ സത്യം  മറ്റുള്ളവരെ അറിയിക്കുക എന്നത് തന്റെ കടമയാണെന്ന് വിശ്വസിച്ചുകൊണ്ട് സുവിശേഷപ്രവർത്തകനായി ഇറങ്ങി അന്ത്യംവരെ വിശ്വസ്തതയോടെ പ്രവർത്തിച്ചു ,മക്കൾ തന്റെ വഴിയേ സഞ്ചരിക്കണമെന്നു അപ്പച്ചന് വലിയ നിർബന്ധമായിരുന്നു വലിയ അച്ചടക്കത്തിലും ദൈവഭയത്തിലും ഞങ്ങളെ വളർത്തിയിരുന്നു അമേരിക്കയിലെ സാഹചര്യവും ലഭിച്ച ഉന്നത വിദ്യാഭ്യാസവും അവരുടെ താല്പര്യത്തിനും ഇഷ്ട്ടത്തിനുമൊപ്പം ആകുവാൻ മക്കളായ ഞങ്ങൾ മൂന്നുപേർക്കും കഴിഞ്ഞില്ല !! എന്റെ വിദ്യാഭ്യാസവും ലഭിച്ച നന്മകളും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കു ഉതകണം എന്നത് എപ്പോഴും ഓർപ്പിക്കുമായിരുന്നു അങ്ങനെ ആകാത്തതിൽ കടുത്ത നിരാശ തനിക്കുണ്ടായിരുന്നു. 

വേണ്ടതിലധികം സമ്പത്തു നേടിയപ്പോൾ അതിൽമയങ്ങി എന്നതാണ് സത്യം , അതുകൊണ്ടുതന്നെ എനിക്കു മക്കളെ ഉപദേശിക്കുവാനും കഴിയാതായി ... തന്റെ ഏലത്തോട്ടത്തിലെ അദ്ധ്വാനവും കുടുമ്പം പോറ്റിയതും എന്നോടു പലപ്പോഴും പറയുമായിരുന്നു , അതിന്റെ ഓർമ്മയിലാണ് ഇങ്ങനൊരു തോട്ടം വാങ്ങാൻ എനിക്കിടയായതു ,ഇപ്പോൾ ഞാൻ അതൊരു ദൈവിക പ്ലാൻ ആയിരുന്നു എന്നറിയുന്നു !! ഇത് പറയുമ്പോൾ ജോണികുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ... രാജുവിന്റെ കൈകൾ പിടിച്ചു മുന്നിൽ മുട്ടുകുത്തി താൻ സംസാരം തുടർന്നു ..പ്രിയ രാജു നീ എന്റെ കണ്ണ് തുറപ്പിച്ചു നേടിയതെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നു ധരിച്ച എനിക്കു മുന്നിൽ ദൈവരാജ്യത്തെക്കുറിച്ചു എത്രയോ ഉന്നതമായ കാഴ്ചപ്പാടുള്ളവനായിട്ടാണ് നീ ഇരിക്കുന്നത്. ദയവുണ്ടായി നിന്റെ പ്രവർത്തനത്തിൽ പങ്കുചേരുവാൻ എന്നെ അനുവദിക്കണം , ഒരെതിർപ്പും പറയാതെ അപ്പച്ചന്റെ ഓർമ്മയിൽ വാങ്ങിയിരിക്കുന്ന തോട്ടം നിന്റെ സ്ഥാപനത്തിന്റെ പേരിൽ മാറ്റം ചെയ്യുവാനുള്ള എന്റെ തീരുമാനം അംഗീകരിക്കണം .. അങ്ങനെ ചെറുതായിട്ടെങ്കിലും അപ്പച്ചന്റെ ആഗ്രഹത്തിനൊപ്പം എത്തുവാൻ എനിക്ക് സാധിക്കട്ടെ. രജനിയും മക്കളും ജോണിയുടെ സഹായിയും എല്ലാറ്റിനും സാക്ഷികളായി കൂട്ടുകാരുടെ സന്തോഷത്തിൽ പങ്കുചേർന്നു.