ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രു. 22ന്
തലയോലപ്പറമ്പ്: ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രുവരി 22ന് ഞായറാഴ്ച്ച തലയോലപ്പറമ്പ് കെ. ആർ. ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9 ന് സംയുക്ത സഭായോഗവും, ഉച്ചകഴിഞ്ഞ് 2.30 മുതൽ പിവൈപിഎ, സോദരി സമാജം വാർഷികവും. വൈകിട്ട് 6 മുതൽ സുവിശേഷ മഹായോഗവും നടക്കും. പാസ്റ്റർ കെ. കെ.ബാബു (സെന്റർ മിനിസ്റ്റർ), പാസ്റ്റർ റ്റി.ഡി.ബാബു എറണാകുളം എന്നിവർ പ്രസംഗിക്കും. ദി ആർക്ക് സിംഗേഴ്സ് തലയോലപ്പറമ്പ് ഗാനശുശ്രൂഷ നിർവഹിക്കും.


