ഐപിസി കോട്ടയം സോണലിൻ്റെ ലഹരിവിരുദ്ധ സന്ദേശയാത്ര ശ്രദ്ധേയമായി

ഐപിസി കോട്ടയം സോണലിൻ്റെ ലഹരിവിരുദ്ധ സന്ദേശയാത്ര ശ്രദ്ധേയമായി
ഐപിസി കോട്ടയം സോണലിൻ്റെ ലഹരി വിരുദ്ധ സന്ദേശയാത്ര മണർകാട് എസ്.ഐ. സജീർ ഇ.എം. ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോട്ടയം: ഐപിസി കോട്ടയം സോണലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നടന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ശ്രദ്ധേയമായി.

മണർകാട് എസ്.ഐ. സജീർ ഇ.എം. ഫ്ലാഗ് ഓഫ് ചെയ്തു. സോണൽ പ്രസിഡന്റ് പാസ്റ്റർ പി.എ. മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ സുധീർ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിജു ആൻ്റണി മുഖ്യ സന്ദേശം നൽകി. വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറാർ ബെന്നി പുള്ളോലിക്കൽ, പാസ്റ്റർ ഇ. റ്റി. കുഞ്ഞുമോൻ, പാസ്റ്റർ സി.സി. പ്രസാദ്, പാസ്റ്റർ അച്ചൻകുഞ്ഞ് തുടങ്ങിയവർ നേതൃതം നൽകി.

 മണർകാട് നിന്ന് രാവിലെ 9.30 ന് ആരംഭിച്ച സന്ദേശ റാലി പാല വഴി 7 പൊതു മീറ്റിങ്ങുകൾ നടത്തി വൈകിട്ട് 5 ന് അവസാനിച്ചു.

Advertisement