ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്: സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ലീഡർഷിപ്പ് സംഗമം നടന്നു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്: സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ലീഡർഷിപ്പ് സംഗമം നടന്നു

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ലീഡർഷിപ്പ് സംഗമം ചിങ്ങവനം  ബെഥേസദാ നഗറിൽ നടന്നു.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്  ഉദ്ഘാടനം ചെയ്തു. സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗീസ് അധ്യക്ഷനായിരുന്നു.പാസ്റ്റർ കെ പി സജി കുമാർ ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന സെഷനിൽ സൺഡേ സ്കൂൾ കോഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് അധ്യക്ഷനായിരുന്നു. സൺഡേ സ്കൂൾ റീജയനായി തിരിച്ച് ഗ്രൂപ്പ് ചർച്ചകൾ നടത്തി. റീജിയൻ സെക്രട്ടറിമാരായ പാസ്റ്റർ ജെഗി കുര്യാക്കോസ്, പാസ്റ്റർ തോമസ് വർഗീസ് ,പാസ്റ്റർ രതീഷ് , ബെഞ്ചമിൻ പാസ്റ്റർ ബ്ലസൻ എറണാകുളം , റജി മാത്യു തുടങ്ങിയവർ ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. 

 സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള സമാപന സന്ദേശം നൽകി. പാസ്റ്റർ സുരേഷ് , ഫേബാ ലിജോ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.  ലീഡേഴ്സിനു ഗിഫ്റ്റുകൾ നല്കി ആദരിച്ചു. ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി സ്വാഗതവും  ട്രഷർ തോമസ് സി ജോൺ നന്ദിയും പറഞ്ഞു.

കേരളത്തിലെ എല്ലാ സെന്ററുകളിൽ നിന്നും സെന്റർ സെക്രട്ടറിമാരും റീജിയൻ സെക്രട്ടറിമാരും പങ്കെടുത്തു.