ലഹരി വിരുദ്ധറാലിയും സന്ദേശവും ആഗ.15ന്
കോട്ടയം : ജീസസ് ഹീൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വാഹന റാലിയും സന്ദേശവും ഓഗസ്റ്റ് 15 രാവിലെ 9 മുതൽ നടക്കും. മീനടം, പാമ്പാടി, വാകത്താനം, പുതുപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സംഗീത ശുശ്രൂഷയും, പ്രസംഗവും നടക്കും. രാജേഷ് സി രാജു പ്രസംഗിക്കും. ജെ എച്ച് എം വോയിസ് സംഗീത ശുശ്രൂഷ നടത്തും. ജോസഫ് ജോൺ, കുരുവിള ജോൺ, പാസ്റ്റർ നെൽസൺ എന്നിവർ നേതൃത്വം നൽകും.
വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

