ജെസ്നി അന്ന തോമസിന് മൂന്നാം റാങ്ക്

ജെസ്നി അന്ന തോമസിന് മൂന്നാം റാങ്ക്

റാന്നി : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎ ബിസിനസ് ഇക്കണോമിക്സ് പരീക്ഷയിൽ വെള്ളിയറ സീയോൻ ഐപിസി അംഗമായ ജെസ്നി അന്ന തോമസ് മൂന്നാം റാങ്ക് നേടി. പ്ലാങ്കമൺ മേട്ടുംപുറത്ത് ജോസ് (ദുബായ്) - ബിന്ദു ദമ്പതികളുടെ മകളായ ജെസ്‌നി അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലായിരുന്നു പഠനം.

സണ്ടേസ്കൂൾ, പിവൈപിഎ പ്രവർത്തനങ്ങളിൽ സജീവമായ ജെസ്‌നി ബഹുമുഖ പ്രതിഭയാണ്.

ജെൻസി, ജെയ്‌സ് എന്നിവർ സഹോദരങ്ങളാണ്.

Advertisement