ഉള്ളുണർത്തി കോൺഫ്രൻസുകൾ

ഉള്ളുണർത്തി കോൺഫ്രൻസുകൾ

സന്ദീപ് വിളമ്പുകണ്ടം

കോട്ടയം: നോർത്തമേരിക്കൻ മലയാളി പെന്തെക്കോസ്തു സമൂഹത്തിനു ആത്മീയ ഉണർവിൻ്റെ ജ്വാല പകരാൻ വിവിധ കോൺഫ്രൻസുകളുടെ ഒരുക്കങ്ങൾ തുടങ്ങി. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹം ആവേശത്തോടെയാണ് ഈ വർഷവും ആത്മീയ സമ്മേളനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നതെന്നു വിവിധ കോൺഫ്രൻസുകളുടെ ഭാരവാഹികൾ ഗുഡ്‌ന്യൂസിനോട് പറഞ്ഞു. വലിയ പങ്കാളിത്വവും സംഘാടനമികവും ഉറപ്പുവരുത്താനുള്ള എല്ലാ ക്രമീകരങ്ങളും ചെയ്തുവരുന്നതായും അറിയിച്ചു. അഭിഷിക്തരായ പ്രഭാഷകരെയും സംഗീത ശുശ്രൂഷകരെയുമാണ് ഇത്തവണയും വിവിധ സഭകളുടെ കുടുംബ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നത്.

ഈ ആത്മീയ ഒത്തുചേരലിന്റെ വിജയത്തിനായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രൊമോഷണൽ മീറ്റിംഗുകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും കേരളത്തിൽ നിന്നും നിരവധി ശുശ്രൂഷകരും വിശ്വാസികളും കോൺഫ്രൻസുകളിൽ പങ്കെടുക്കുമെന്നാണ് കുടിയേറ്റ സമൂഹം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പല കോൺഫ്രൻസുകളും കേരളത്തിലെ പെന്തെക്കോസ്‌തു സമൂഹത്തി നിടയിൽ ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയുന്നതല്ല.

ഈ വർഷം ചില പ്രത്യേകത കൾ നോർത്തമേരിക്കൻ കുടുംബ സംഗമങ്ങൾക്കുണ്ട്. ഐപിസി ഫാമിലി കോൺഫ്രൻസ് ചരിത്രത്തിലാദ്യമായി കാനഡയിലാണ് നടക്കുന്നത്. എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന മലയാളി പെന്തെ ക്കോസ്തു‌ സമൂഹത്തിന്റെ സംയുക്ത സമ്മേളനമായ പിസിനാക് രണ്ടു വർഷ ത്തിലൊരിക്കൽ നടത്താൻ തീരുമാനി ച്ചതിനാൽ ഈ വർഷം നടക്കുന്നതല്ല.

ഈ വർഷം ഐപിസി ഫാമിലി കോൺഫ്രൻസിന് ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മ‌ന്റൻ സാക്ഷ്യം വഹിക്കും. പ്രൊമോഷണൽ മീറ്റിംഗുകൾ പല സ്ഥലങ്ങളിലായി നടക്കുന്നു. പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ഏബ്രഹാം മോനിസ് ജോർജ് (നാഷ ണൽ ട്രഷറർ), നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ (NACOG) സമ്മേളനം ജൂലൈ 10 - 13 വരെ ന്യൂയോർക്കിൽ നടക്കും. പാസ്റ്റർ സിസിൽ മാത്യു (പ്രസിഡന്റ്), പാസ്റ്റർ ഡേവിസ് ഏബ്രഹാം (സെ ക്രട്ടറി), തോമസ് ജോർജ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മി റ്റി ക്രമീകരങ്ങൾ ചെയ്തുവരുന്നു.

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ (NACOG) സമ്മേളനം ജൂലൈ 10 - 13 വരെ ന്യൂയോർക്കിൽ നടക്കും. പാസ്റ്റർ സിസിൽ മാത്യു (പ്രസിഡന്റ്), പാസ്റ്റർ ഡേവിസ് ഏബ്രഹാം (സെ ക്രട്ടറി), തോമസ് ജോർജ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മി റ്റി ക്രമീകരങ്ങൾ ചെയ്തുവരുന്നു.

ശാരോൻ കുടുംബ സംഗമം ജൂലൈ 3 6 വരെ ഡാളസിൽ സംഘടിപ്പി ക്കും. സംഗമത്തിന്റെ വിജയത്തിനാ യി പാസ്റ്റർ സ്റ്റീഫൻ വർഗീസ് (നാ ഷണൽ കൺവീനർ), ജോൺസൺ ഉമ്മൻ (നാഷണൽ സെക്രട്ടറി), മേ ബിൾ തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അ വസാന ഘട്ടത്തിലാണ്.

അസംബ്ലീസ് ഓഫ് ഗോഡ്  (AGIFNA) സഭകളുടെ കുടുംബ സമ്മേളനം ജൂലൈ 24 27 വരെ ടോറൊന്റോയിൽ നടക്കും. പാസ്റ്റർ ജോൺ തോമസ് (കൺവീനർ), ഡോ. തോമസ് കെ. പള്ളിൽ (സെക്രട്ടറി), പാസ്റ്റർ ജോസഫ് മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേ ളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Advertisement