നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡ് വാർഷിക സമ്മേളനം സമാപിച്ചു

നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡ് വാർഷിക സമ്മേളനം സമാപിച്ചു

ന്യൂഡൽഹി: വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡിന്റെ 33-ാമത് വാർഷിക സമ്മേളനം ഡൽഹിയിലെ ഓഖ്‌ലയിലുള്ള കാർമൽ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു.

SIAG സൂപ്രണ്ട് റവ. എബ്രഹാം തോമസ്, എക്സിക്യൂട്ടീവ് ട്രഷറർ റവ. വിൻസെന്റ് പോൾ, എക്സിക്യൂട്ടീവ് അംഗം റവ. സോളമൻ കിംഗ്സ്, എക്സിക്യൂട്ടീവ് അംഗം റവ. ലാലു വർഗീസ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. കോശി ബേബി (ചെയർമാൻ), റവ. നിക്കോളസ് ജെ. എ. (വൈസ്-ചെയർമാൻ), റവ. മാർഷൽ സാംസൺ (സെക്രട്ടറി), റവ. സിജു മാത്യു (ട്രഷറർ), റവ. ജോൺസൺ രാമചന്ദ്രൻ (എക്സിക്യൂട്ടീവ് അംഗം) എന്നിവരാണ് ഭാരവാഹികൾ .  

കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കോൺഫറൻസിൻ്റെ ക്രെഡൻഷ്യൽ സർവ്വീസ്. 31 പേർക്ക് ഓർഡിനേഷൻ, ലൈസൻസ്ഡ് പാസ്റ്റർ, അംഗീകൃത പാസ്റ്റർ തുടങ്ങിയ ക്രെഡൻഷ്യലുകൾ ലഭിച്ചു. കൂടാതെ 20 വേലക്കാർ ക്രിസ്ത്യൻ വർക്കർ എന്ന സർട്ടിഫിക്കേറ്റ് നല്കി.

ആത്മീയ നവീകരണത്തിന്റെയും കൂട്ടായ്മയുടെയും എജിഎൻഐ.യുടെ 75-ാം വാർഷികാഘോഷത്തിന്റെയും സമയമായിരുന്നു സമ്മേളനം.

ഡൽഹിയിലെ ജിസിഎൽസിയിലെ സീനിയർ പാസ്റ്റർ റവ. റോബർട്ട് ജോൺസൺ ജയരാജ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. മുൻ ട്രഷറർ റവ.പി.ടി. സ്കറിയ സമാപന പ്രാർത്ഥന നടത്തി.   

NWDAG ഡൽഹി എൻസിആറും ഹിമാചൽ പ്രദേശും ഉൾപ്പെടുന്ന AGNI യുടെ 14 ഡിസ്ട്രിക്ട് കളിൽ ഒരു ഡിസ്ട്രിക്ട് ആണ് NWDAG.