കായംകുളത്ത് മെറിറ്റ്അവാർഡ് വിതരണവും കരിയർ ഗൈഡൻസും

കായംകുളത്ത്  മെറിറ്റ്അവാർഡ് വിതരണവും കരിയർ ഗൈഡൻസും

കായംകുളം: ഡിവൈൻ പ്രെയർ മിനിസ്റ്ററിസ് ഇൻഡ്യയുടെ അഭിമുഖ്യത്തിൽ കായംകുളം മുൻസിപ്പൽ 44 വാർഡുകളിൽ നിന്നും 82- SSLC, Plus two എല്ലാ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും നടന്നു.

പാസ്റ്റർ സിനോജ് ജോർജ് അധ്യക്ഷത വഹിച്ചു. കായംകുളം മുൻസിപ്പൽ ചെയർപ്പേഴ്സൺ പി ശശികല ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു അവാർഡുകളുടെ വിതരണോദ്ഘാടനം കെപിസിസി സെക്രട്ടറി അഡ്വ. ഇ. സമീർ, പാസ്റ്റർ വർഗീസ് ബേബി (DPM ഡയറക്ടർ) എന്നിവർ നിർവഹിച്ചു. മനു കുമാർ ആലിയാട്, ഡോ. സജി ഫിലിപ്പ് എന്നിവർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം ആരാധനയ്ക്ക് നേതൃത്വം നൽകി. പി.എസ് സാജു സ്വാഗതവും ജോയി കടുകോയിക്കൽ കൃതജ്ഞതയും പറഞ്ഞു.

അൻസാരി കോയിക്കലേത്ത്, പാസ്റ്റർ മാത്യു ഫിലിപ്പ്, പാസ്റ്റർ എം.കെ സ്കറിയ, എം. ജോസഫ്, കെ.ബി രാജൻ എന്നിവർ നേതൃത്വം നല്കി.

Advertisement