ക്രിസ്ത്യൻ അപ്പോളജിസ്റ്റ് പാസ്റ്റർ പ്രവീൺ പഗഡാല വാഹനാപകടത്തിൽ മരിച്ചു

വാർത്ത: മോൻസി മാമ്മൻ
തെലുങ്കാനയിലെ പ്രമുഖ സുവിശേഷ പ്രഭാഷകനും ക്രിസ്തീയ മാധ്യമപ്രവർത്തകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഗഡാല വാഹനാപകടത്തിൽ മരണമടഞ്ഞു. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമുൻട്രിക്ക് സമീപം കൊണ്ടമുരുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 25ന് രാവിലെ കൊവ്വൂർ ടോൾ പ്ലാസയ്ക്ക് സമീപം റോഡ് സൈഡിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്രിസ്തീയ പ്രഭാഷകൻ എന്ന നിലയിൽ ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമല്ല രാജ്യമെമ്പാടും വലിയ സ്വാധീനമുള്ള, അംഗീകാരമുള്ള നേതാവായിരുന്നു അദ്ദേഹം.പ്രവീൺ പഗഡാല നേരത്തെ തെലുങ്ക് ക്രിസ്ത്യൻ ടെലിവിഷൻ ചാനലായ രക്ഷണ ടിവിയിൽ വർഷങ്ങളോളം വിവിധ പരിപാടികൾ ആങ്കർ ചെയ്തിട്ടുണ്ട്. നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രവീണിന്റെ മരണത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ദുരൂഹത ഉയർത്തി. പ്രവീൺ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ മറ്റ് ഏതെങ്കിലും വണ്ടി ഇടിച്ചതായ സൂചനകൾ ഇല്ലാത്തത് മരണം കൊലപാതകം ആണെന്ന് സംശയം ജനിപ്പിക്കുന്നുതായും ബന്ധുക്കൾ പാഞ്ഞു. കൊലപ്പെടുത്തിയതാണെന്ന് സംശയം വർദ്ധിപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങളും ക്രൈസ്തവ സമൂഹവും ചൂണ്ടിക്കാണിക്കുന്നു.
അപ്പോളജെറ്റിക്സ് മേഖലയിൽ ശക്തനായ പ്രഭാഷകനും സംവാദകനും ആയിരുന്ന ഇദ്ദേഹത്തിനു എതിരായി വധ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രവീൺ പകഡാലയുടെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവർ രാജമുഡ്രി സർക്കാർ ആശുപത്രിക്ക് സമീപം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.
Advertisement