ഇവാ. ടി.സി ചാക്കോ (ജോയി -86) നിര്യാതനായി

ചിക്കാഗോ : ചിക്കാഗോയിലെ ആദ്യകാല മലയാളികൾ ഒരാളായ ഇവാ. ടി.സി ചാക്കോ (ജോയിച്ചായൻ - 86) നിര്യാതനായി. കവിയൂർ താഴത്തെകുറ്റു കുടുംബാംഗമാണ്.
1970 കളുടെ ആരംഭഘട്ടത്തിൽ ചിക്കാഗോയിൽ എത്തിച്ചേർന്നു. ദീർഘ വർഷങ്ങൾ ചിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് മടങ്ങി പോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
നിരണം മാനംകേരിൽ കുടുംബാംഗമായ ഏലിയാമ്മ ചാക്കോയാണ് (അമ്മിണി) ഭാര്യ. ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു എന്നിവർ മക്കളും പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു എന്നിവർ മരുമക്കളുമാണ്.
ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും, ഇന്റർനാഷണൽ പെന്തെകോസ്തൽ അസംബ്ലിയിലും അംഗമായിരുന്നു. സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഐസിഎജി സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പി.സി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ, ശാരോൻ ഫെല്ലോഷിപ് ഫാമിലി കോൺഫറൻസ് ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, ചിക്കാഗോ ഫിലദൽഫിയ പെന്തെക്കോസ്തൽ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജിജു ഉമ്മൻ എന്നിവരുടെ പിതൃ സഹോദരനാണ്.
സംസ്കാരം മെയ് 19 തിങ്കളാഴ്ച തിരുവല്ലയിൽ നടന്നു.
വാർത്ത: കുര്യൻ ഫിലിപ്പ്