പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ
റായ്പൂര്: ഐപിസി.ഛത്തീസ്‌ഗഢ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വ്യാഴം (8 ജനുവരി) രാവിലെ 10 ന് റായ്പൂരിലെ ജാർവെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
കുറേ നാളുകളായി ശാരീരികാസ്വാസ്ഥ്യങ്ങളാൽ പ്രയാസമനുഭവിക്കുകയായിരുന്നു.
വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനരംഗത്ത് സജീവമായിരുന്നു. വിവിധ സ്ഥലങ്ങളിൽ പുതിയ സഭകൾ ആരംഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
ഭാര്യ: റോസമ്മ ജോസഫ്.
മക്കൾ: ഷാലോംസൺ, ഫ്ലവർലെറ്റ്, തിയോഫിലസ്. മരുമകൾ: ആഞ്ചലീന. പേരമക്കൾ: ഇവാന, ഇല്യാന.
വിവരങ്ങൾക്ക് +91 81200 00341
Advt.






































Advt.
























