അലക്സാണ്ടർ വർഗീസ് നിര്യാതനായി

അലക്സാണ്ടർ വർഗീസ് നിര്യാതനായി

പുനലൂർ: പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 11 ഞായറാഴ്ച 2 ന് മുംബൈ മലാട് വെസ്റ്റിലുള്ള ഭവനത്തിൽ, (ജെൻ കല്യാൺ നഗർ, സിദ്ദിഖ് വിനായക് ഗാർഡനിൽ, ഫ്ലാറ്റ് നമ്പർ 603) ആരംഭിച്ച് വൈകിട്ട് 4 നു മലാട് പെനിയേൽ ഏ ജി സഭയുടെ ചുമതലയിൽ മലനാട് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. 

ഭാര്യ: പുനലൂർ കുറ്റിയിൽ കുടുംബാംഗം വത്സമ്മ അലക്സ്. മക്കൾ: റോഷൻ അലക്സ്, രൂബേൻ അലക്സ്. മരുമകൾ: സാറാ അലക്സ് (എല്ലാവരും യുകെ). അസംബ്ലീസ് ഓഫ് ഗോഡിൻ്റെ പുനലൂരിലെ ആദ്യകാല വിശ്വാസിയായ കുണ്ടറ ഉണ്ണുണ്ണിച്ചന്റെ (ഇ. ഗീവർഗീസ് ) മകനാണ്. പരേതൻ 45 വർഷമായി മുംബൈയിൽ താമസിക്കുന്നു. 

Advt.

Advt.