മാവേലിക്കര കരിപ്പുഴ കൊട്ടാരത്തിൽ പാസ്റ്റർ മാത്യൂസ് ദാനിയേലിന്റെ ഭാര്യ ആലീസ് മാത്യൂസിൻ്റെ സംസ്കാരം ജൂലായ് 12ന്
മാവേലിക്കര/ കാലിഫോർണിയ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കോഡിനേറ്ററും മുൻ പ്രസിഡണ്ടുമായ പാസ്റ്റർ മാത്യൂസ് ദാനിയേലിന്റെ ഭാര്യ ആലീസ് മാത്യൂസ് (67) മാവേലിക്കരയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷനോടനുബന്ധിച്ച് നാട്ടിലായിരുന്നു.
ഭൗതീക ശരീരത്തിൻ്റെ പൊതുദർശനം കരിപ്പുഴ പരിമണം കൊട്ടാരത്തിൽ ഭവനാങ്കണത്തിൽ ജൂലായ് 11 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ നടക്കും. തുടർന്ന് നിലമ്പൂരിലേക്ക് കൊണ്ടുപോകും.
സംസ്കാരം 12ന് രാവിലെ 8 മുതൽ എടക്കര കരുനെച്ചി ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ പൊതുദർശനത്തിന് ശേഷം എടക്കര സഭാ സെമിത്തേരിയിൽ നടക്കും.
ദീർഘവർഷങ്ങൾ ഗൂഡല്ലൂരിലും മലബാർ ഭാഗത്തും പ്രവർത്തിച്ചു. മലബാറിൽ ഭർത്താവിനോടൊത്ത്
ശാരോൻ സഭകൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.കുറെ വർഷങ്ങളായി മക്കളോടൊപ്പം കാലിഫോർണിയായിലാണ്. ഇന്ത്യാ പെന്തക്കോസ്തൽ ചർച്ച് ഓഫ് ന്യൂയോർക്ക്, ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓഫ് ഡാളസ് എന്നിവടങ്ങളിൽ സഭാ ശുശ്രൂഷയിൽ പങ്കാളിയായിരുന്നു. എടക്കരയിൽ താമസിച്ച സമയങ്ങളിൽ S. V. ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: പാസ്റ്റർ ഹെൻട്രി മാത്യൂസ്, ലിസാ ബെഞ്ചമിൻ. മരുമക്കൾ: ബ്ലെസി ഹെൻട്രി മാത്യൂസ്, ബെഞ്ചമിൻ ജോസഫ് (ആദ്യകാല നേപ്പാൾ മിഷനറി പരേതനായ പാസ്റ്റർ ജോസഫ് കാഠ്മണ്ടുവിന്റെ മകൻ). പരേതയ്ക്ക് ഏഴ് കൊച്ചുമക്കളുമുണ്ട്. (എല്ലാവരും കാലിഫോർണിയായിൽ)
വാർത്ത: കെ.ജെ. ജോബ് വയനാട്
Advertisement




























































