അനി സാജു (47) നിര്യാതയായി
ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയൺ രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സാജു ഏലിയാസിന്റെ സഹധർമ്മിണി സിസ്റ്റർ അനി സാജു (47) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 22 വർഷമായി ഉത്തര ഭാരതത്തിൽ രാജസ്ഥാൻ, യു.പി, എന്നീ സംസ്ഥാനങ്ങളിൽ കുടുംബമായി സുവിശേഷ വേലയിൽ ആയിരുന്നു. ശേഷം കഴിഞ്ഞ ഒരു വർഷത്തിലധികമായി ഡൽഹിയിൽ രോഹിണി ഐപിസി നോർത്തേൺ റീജിയൻ സഭയുടെ ശുശ്രൂഷകൻ ആണ് പാസ്റ്റർ സാജു എലിയാസ് കുടുംബം.
സംസ്കാരം മെയ് 6, ചൊവ്വാഴ്ച രാവിലെ 8:30ന്, ഡൽഹിയിലെ രോഹിണിയിലുള്ള ഐ.പി.സി.എൻ.ആർ, ബെഥേൽ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ബുരാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ: ശാമുവേൽ, ഹന്ന.
Advertisement
















































