വലിയപറമ്പിൽ ജോസഫ് തമ്പി ( ബോംബെ തമ്പിച്ചായൻ-83) ഒക്ലഹോമയിൽ നിര്യാതനായി

ഒക്ലഹോമ: വലിയപറമ്പിൽ ജോസഫ് തമ്പി ബോംബെ തമ്പിച്ചായൻ -83)
ഒക്ലഹോമയിൽ നിര്യാതനായി. സംസ്കാരം ജനുവരി 3 ശനിയാഴ്ച യുകോണിലെ ഐപിഎ സഭയുടെ നേതൃത്വത്തിൽ നടക്കും. ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ (ഐപിഎ) ആരംഭ വിശ്വാസികളിൽ ഒരാളായിരുന്നു. ഐപിസി കുമ്പനാട് പയനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ പൊയൽക്കൽ ജോർജിന്റെ (നെല്ലിമല) മകനാണ് ജോസഫ് തമ്പി.
ഭാര്യ: സൂസൻ തമ്പി. മക്കൾ: ജെസ്സി, ജോയ്‌സ് & ജാനിസ്.

