പാസ്റ്റർ ഗീവർഗീസ് ചാക്കോയുടെ (യുഎസ് ) മാതാവ് അന്നമ്മ വർഗീസ് (91) നിര്യാതയായി
ഡാളസ്: ഗ്രന്ഥകാരനും ജീവകാരുണ്യ പ്രവർത്തകനുമായ പാസ്റ്റർ ഗീവർഗീസ് ചാക്കോയുടെ (യുഎസ് ) മാതാവ് അന്നമ്മ വർഗീസ് (91) നിര്യാതയായി. സംസ്കാരം ഫെബ്രു.22 ന് നടക്കും.
മാവേലിക്കര തഴക്കര മടത്തിൽക്കുറ്റിയിൽ പരേതനായ പാസ്റ്റർ കെ.സി.വർഗീസിൻ്റെ ഭാര്യയാണ്.
കേരളത്തിൽ വിവിധയിടങ്ങളിൽ ഭർത്താവിനോടൊപ്പം സുവിശേഷമുന്നേറ്റത്തിനും സഭാ പ്രവർത്തനങ്ങളിലും ഏറെ പ്രയത്നിച്ചു. ആത്മീയകാര്യങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും സജീവമായിരുന്നു.അമേരിക്കയിൽ മക്കളോടൊപ്പം ആയിരുന്നു.
മറ്റു മക്കൾ: പരേതനായ വർഗീസ് മാത്യു, ജോർജ് വർഗീസ്, ജോളി തോമസ്, പാസ്റ്റർ ജോസഫ് വർഗീസ്( (എല്ലാവരും യുഎസ്).
മരുമക്കൾ: സാലി ചാക്കോ, വൽസമ്മ മാത്യു, അന്നമ്മ വർഗീസ്, തോമസ് ഫിലിപ്പ്, ലാലി വർഗീസ്, ലിസി വർഗീസ് (എല്ലാവരും യുഎസ്)

