പാസ്റ്റർ നെബു മാത്സൻ്റെ മാതാവ് അന്നമ്മ ചാക്കോ (പൊന്നമ്മ മാത്യു -76) കർത്തൃസന്നിധിയിൽ
കടമ്മനിട്ട: മുള്ളൻവാരത്തിങ്കൽ എബൻ-ഏസറിൽ കോട്ടേജിൽ പരേതനായ എം.ഡി. മാത്യുവിൻ്റെ ഭാര്യ അന്നമ്മ ചാക്കോ (പൊന്നമ്മ മാത്യു -76) നിര്യാതയായി. കടമ്മനിട്ട ഗവ.സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്. ഐപിസി സോദരി സമാജം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റായി സേവനം ചെയ്തിട്ടുണ്ട്.
സംസ്കാരം ഡിസം.27 ശനിയാഴ്ച്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12.30 ന് ഐ.പി.സി ചാന്തുകാവ് സഭാ സെമിത്തേരിയിൽ. പരേത കുമ്പനാട് ആര്യപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ നെബു മാത്സൺ(ഐപിസി താബോർ, പിഎംജി തിരുവനന്തപുരം), എബു മാത്സൺ (ഫിലദൽഫ്യ, യു.എസ്.എ), ഹണി ഫിന്നി (ഡാളസ്, യു.എസ്.എ). മരുമക്കൾ: കീക്കോഴുർ കഞ്ഞിക്കുഴിയിൽ ലൗസി നെബു, കടമ്മനിട്ട പനയ്ക്കൽ ഗ്രെയ്സ് എബു (യു.എസ്.എ), തോട്ടഭാഗം മറ്റത്തിൽ ഫിന്നി കുരുവിള (യു.എസ്.എ). കൊച്ചുമക്കൾ: ഡോ. പ്രെയ്സ്, ഡാൻ, ബെസ്‌ലിൻ, ബെന്നറ്റ്, ഹന്ന, ജോയന്ന.


