മണ്ണൂർ നടക്കാൻകുന്നേൽ തിരുനിലം ബാബു എൻ. തോമസിൻ്റെ (73) സംസ്കാരം ജൂലൈ 14 ഇന്ന്

മണ്ണൂർ നടക്കാൻകുന്നേൽ തിരുനിലം ബാബു എൻ. തോമസിൻ്റെ (73) സംസ്കാരം ജൂലൈ 14 ഇന്ന്
ad
ad
ad

കൊച്ചി : കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ നെല്ലാട് സഭാംഗം  ഇന്ത്യൻ ഫോറിൻ സർവീസ് റിട്ട.ഓഫിസർ ബാബു എൻ. തോമസിൻ്റെ (73) സംസ്‌കാരം ജൂലൈ 14 ഇന്ന്  കൊച്ചിയിൽ .  ഇന്ന്  രാവിലെ 8നു കോലഞ്ചേരി മണ്ണൂർ തിരുനിലത്തെ വസതിയിൽ പൊതുദർശനവും  ,  സംസ്കാരം 2നു നെല്ലാട് പെന്തക്കോസ്ത് മിഷൻ സഭാ ഹാളിലെ ശുശ്രുഷകൾക്കു ശേഷം 4.30ന് കുന്നയ്ക്കാൽ റ്റി.പി.എം സഭ  സെമിത്തേരിയിൽ. കോട്ടയം നട ക്കാൻകുന്നേൽ കുടുംബാംഗമാണ്.

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, മൻമോഹൻസിങ് എന്നിവരുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. നയ തന്ത്ര ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇറ്റലി, ഹംഗറി, സൗദി അറേബ്യ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിൽ സേവനമനു ഷ്ഠിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസലായി 2012ൽ സർവീസിൽ നിന്നു വിരമി ച്ചു.പെന്തക്കോസ്ത് മിഷൻ സഭയുടെ സൺഡേ സ്കൂൾ പ്രധാനാധ്യാപകനായും സുവിശേഷസന്ദേശ വി വർത്തകനായും പ്രവർത്തിച്ചു.

ഭാര്യ: ഡെയ്സി ബാബു തോമസ് (അർത്തുങ്കൽ). മക്കൾ: ബിൻസി സാറാ തോമസ് (ഒഡീഷ), ജേക്ക ബ് തോമസ് (ദുബായ്). മരുമക്കൾ: ജോർജോ പിയൂസ് (ഒഡീഷ), മറിയ ജയസൂര്യ (ദുബായ്).

 കൊച്ചുമക്കൾ: ആൻഡ്രൂ, ജോനാഥാൻ.

Advertisement