ജെയിംസ് സാമുവേൽ (49) നിര്യാതനായി


ജെയിംസ് സാമുവേൽ (49) നിര്യാതനായി
ad
ad
ad

അറ്റ്‌ലാന്റാ: കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയിരുന്നു. ദീർഘകാലം തമിഴ്‌നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ്ഓഫ് ഗോഡ്, ഐപിസി എന്നീ സഭകൾക്ക് നേതൃത്വം നൽകിയിട്ടുള്ള പാസ്റ്റർ എം.സ്.  ജോസഫിന്റെ കൊച്ചുമകനും  പാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനുമാണ് .

പൊതുദർശനം ഒക്ടോ.23 നു വൈകിട്ട് 6 മുതൽ 8.30  വരെ  കാൽവറി അസ്സംബ്ലി സഭാ ആഡിറ്റോറിയത്തിൽ നടക്കും.  സംസ്കാരശുശ്രൂഷകൾ ഒക്ടോ. 24 ന് ശനി രാവിലെ 9 ന്  ആരംഭിച്ചു 12.45 ന് Broadlawn memorial സെമിത്തേരിയിൽ (5479 New Bethany Rd, Buford, GA 30518) സംസ്‌കരിക്കും.

ഭാര്യ: ഗുഡ്ന്യൂസ് ഇല്യൂമിനാറിലെ എഴുത്തുകാരിയായ ഷീബ സാമുവേൽ. മക്കൾ: നെയ്തൻ, ഈഥൻ, ജോനാഥൻ.

വാർത്ത: ഷാജി വെണ്ണിക്കുളം