സൂസൻ ജോർജ് (73 ) നിര്യാതയായി
പാട്ന, ബിഹാർ: തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73 ) നിര്യാതയായി.
നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് മക്കളിൽ രണ്ടുപേർ ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. സംസ്കാരം 31 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ബീഹാറിലെ പട്നയിലുള്ള പിർമോഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ : പരേതനായ ഗ്ലാഡ്സൺ, പരേതനായ ബ്ലെസ്സൺ, ഷീബ (ബാംഗ്ലൂർ) ഗ്രെയ്സൺ.
മരുമക്കൾ: ബിജി, അനിത, ഐവാൻ, അനിത


