പാസ്റ്റർ എം കെ ബേബി(80) കർത്തൃസന്നിധിയിൽ

പാസ്റ്റർ എം കെ ബേബി(80) കർത്തൃസന്നിധിയിൽ

കോതമംഗലം : ഐപിസി കോതമംഗലം സെൻ്ററിലെ മുത്തംകുഴി സഭാ ശുശ്രൂഷകൻ ചീക്കപ്പാറയിൽ മുകളേൽ പാസ്റ്റർ എം കെ ബേബി(80)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ. 29 ന് വെള്ളിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 ന് കുറുമറ്റം ഐപിസി സെമിത്തേരിയിൽ നടക്കും.

ചുണ്ടക്കുഴി, ചൊവ്വന്നൂർ കുന്നംകുളം ,പനംകുറ്റി, വള്ളിയോട്, പത്താംമൈൽ ,കബ്ലികണ്ടം, തിരുവല്ലാമല എന്നീ സഭകളിൽ ശുശ്രൂഷിച്ചു.

ഭാര്യ കീരംപാറ വലിയതോട്ടത്തിൽ സാറാമ്മ.

മക്കൾ: സുനില ബാബു, പാസ്റ്റർ സാബു എം ബേബി (പിറവം), സുജ ജോജി മരുമക്കൾ: പാസ്റ്റർ ബാബു എൻ.എസ് (ഉത്തർപ്രദേശ്), ഷിൻസി സാബു, പാസ്റ്റർ ജോജി എൻ. എം (വാരപ്പെട്ടി)