പാസ്റ്റർ ഇ.ജെ വർഗീസ് കർത്തൃസന്നിധിയിൽ

പാസ്റ്റർ ഇ.ജെ വർഗീസ് കർത്തൃസന്നിധിയിൽ

മൂവാറ്റുപുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) മണ്ണൂർ സഭാ ശുശ്രൂഷകൻ പാല മേലുകാവ് ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ പാസ്റ്റർ ഇ.ജെ വർഗീസ് (79) കർത്തൃസനിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം വെള്ളിയാഴ്ച (ഡിസംബർ 26) രാത്രി 7.30 തോടെ മണ്ണൂർ വിശ്വാസ ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം പിറ്റെ ദിവസം ഉച്ചക്ക് 1 ന് ചർച്ച് ഓഫ് ഗോഡ് പുത്തൻകുരിശ് സെമിത്തേരിയിൽ സംസ്കരിക്കും. ദീർഘവർഷം ഗുഡ്ന്യൂസ് വീക്കിലിയുടെ ലേഖകനായിരുന്നു.

ഹൈറേഞ്ച് തിങ്കൾക്കാട്, കൊമ്പടിഞ്ഞാൽ, ഇരുമാപ്ര, തിരുവാണിയൂർ, കൊളത്തുപ്പുഴ, പാണംകുഴി, കൂവപ്പള്ളി, ഇലപ്പള്ളി, വെള്ളക്കയം, വടാട്ടുപാറ, കോട്ടപ്പടി എന്നിവിടങ്ങളിലെ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കടക്കനാട് കിഴക്കനേടത്ത് പരേതനായ പാസ്റ്റർ കെ.വി കുരിയാക്കോസിൻ്റെ മകൾ മേരി (കുഞ്ഞുമോൾ).

മക്കൾ: എലിസബത്ത് (അക്സ ) , അനു, അഞ്ജു, അബി

മരുമക്കൾ: ബ്ലെസൻ (മുംബൈ), ഇവാ. ഡെന്നി പുലിക്കോട്ടിൽ (അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ്, പഴഞ്ഞി, ഗുഡ്ന്യൂസ് വീക്കിലി ലേഖകൻ), ജോയ് (റെജി) ദുബായ്, നിഖിൽ (കോതമംഗലം).

ഫോൺ 9544798373, 8606570076