കീരംപാറ പെരുമ്പംകുടിയിൽ മേരി ഈപ്പൻ (74) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം കോതമംഗലം കീരംപാറ പെരുമ്പംകുടിയിൽ പരേതനായ ഈപ്പൻ ജോസഫിൻ്റെ ഭാര്യ മേരി ഈപ്പൻ (74) നമ്പർ 13 ബെംഗളൂരു ബൈരദി ബ്ലസിംങ് ഗാർഡൻ ലേ ഔട്ടിൽ മകളുടെ വസതിയിൽ നിര്യാതയായി.ചെങ്കര പുത്തേത്ത് കുടുംബാംഗമാണ്.
സംസ്കാരം ആഗസ്റ്റ് 21 വ്യാഴം രാവിലെ 10ന് ഗധലഹള്ളി ദി പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.
മക്കൾ: സോമി വിൽസൺ (ബെംഗളൂരു), വിൽസൺ ഈപ്പൻ (അയർലൻഡ്).
മരുമക്കൾ: വിൽസൺ പീറ്റർ (അബുദാബി), ലിഷ വിൽസൺ (അയർലൻഡ്)

